- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആതിരപ്പിള്ളിയിൽ അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു; ദാരുണാന്ത്യം, മുത്തശിയുടെ മരണാനന്തര ചടങ്ങിനായി എത്തിയപ്പോൾ; കുട്ടിയുടെ അച്ഛനും ബന്ധുവിനും പരിക്ക്
തൃശൂർ: അതിരപ്പിള്ളിയിൽ അഞ്ചു വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയ ബാലികയെയാണ് ആന ചവിട്ടിക്കൊലപ്പെടുത്തിയത്. മാള പുത്തൻചിറ സ്വദേശിനി ആഗ്‌നിമിയ ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരത്തോടെയാണ് പെൺകുട്ടിക്കും കുടുംബത്തിനും നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കണ്ണൻകുഴി പാലത്തിന് സമീപത്ത് വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. ആനയുടെ ചവിട്ടേറ്റ ആഗ്നിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
കുട്ടിയുടെ അച്ഛൻ പുത്തൻചിറ കച്ചട്ടിൽ നിഖിലിനും കുട്ടിയുടെ അമ്മയുടെ അച്ഛൻ ജയനും പരിക്കേറ്റു. നിഖിലിന് 36 വയസും ജയന് 50 വയസുമാണ് പ്രായം. ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാള കുട്ടഞ്ചിറ സ്വദേശിയാണ് നിഖിൽ. മുത്തശിയുടെ മരണാനന്തര ചടങ്ങിന് വേണ്ടിയാണ് ഇവർ അതിരപ്പള്ളിയിൽ എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story