- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറളംഫാമിലെ വന്യജീവി ആക്രമണം; മന്ത്രിമാർ സന്ദർശിച്ചത് ജനകീയ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗം: എം.വി ജയരാജൻ
കണ്ണൂർ:ആറളം ഫാമിലെ കാട്ടാനയാക്രമണത്തിനെതിരെ പ്രതിരോധം ശക്തമാക്കാൻ സ്ഥലം സന്ദർശിച്ച് തീരുമാനമെടുത്തത് ജനകീയ പ്രശ്‌നങ്ങൾ തൽസമയം പരിഹരിക്കാനുള്ള എൽഡിഎഫ് സർക്കാറിന്റെ നയ സമീപനത്തിലെ വ്യത്യസ്തയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ.
ചെത്തുതൊഴിലാളി കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് സിപിഐ എം ജില്ലാ കമ്മിറ്റി മന്ത്രിമാർ ഫാം സന്ദർശിച്ച് പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ചു. സർക്കാർ തീരുമാനത്തിൽ മന്ത്രിമാരായ എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, എ കെ ശശീന്ദ്രൻ എന്നിവർ ഫാമിലെത്തി ചർച്ച നടത്തി ആനമതിൽ നിർമ്മാണം ഏറ്റെടുക്കാൻ നിർദ്ദേശിച്ചു.
ഫാമിൽ 12 പേർ കാട്ടാനയക്രണത്തിൽ കൊല്ലപ്പെട്ടു. ജില്ലയിലാകെ 19 പേർക്ക് വന്യജീവി അക്രമണത്തിൽ ജീവഹാനി നേരിട്ടു. ഉറവിടത്തിൽ വന്യജീവികളെ പ്രതിരോധിക്കാനാണ് ആനമതിൽ നിർമ്മാണം. കാർഷിക മേഖലക്ക് കാട്ടാനവിഹാരത്തിൽ വൻ നാശനഷ്ടമുണ്ടാവുന്നു. ഫാം വിട്ട് ആനകൾ സമീപ ജനവാസകേന്ദ്രങ്ങളിലെത്തുന്നു.
ഇതെല്ലാം പരിഹരിക്കാൻ ആനമതിൽ നിർമ്മാണം മുഖ്യ ആവശ്യമായി ജനങ്ങളും ജനപ്രതിനിധികളും ഉയർത്തിയ സാഹചര്യത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി ഗൗരവപൂർവമാണ് വിഷയം സർക്കാറിന് മുന്നിലെത്തിച്ചത്. പരിഹരിക്കാൻ ഇടപെട്ട സർക്കാറിനെയും സ്ഥലം സന്ദർശിച്ച മന്ത്രിമാരെയും ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്യുന്നുവെന്നും ജയരാജൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ