- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
കനത്ത നഷ്ടത്തിൽ നിന്നും കുതിച്ചുയർന്ന് ഓഹരി വിപണി; നിഫ്റ്റി 17,300നരികിൽ
മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ കുതിപ്പ്്. നിഫ്റ്റി 17,300നരികെയെത്തി. സെൻസെക്സ് 254 പോയന്റ് നേട്ടത്തിൽ 57,875ലും നിഫ്റ്റി 76 പോയന്റ് ഉയർന്ന് 17,290ലുമാണ് വ്യാപാരം ആരംഭിച്ചത്.
മാരുതി സുസുകി, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി, നെസ് ലെ, ബ്രിട്ടാനിയ, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ നേരിയ കുറവുണ്ടായതും റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടലുമാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ 0.50ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഭാരതി എയർടെൽ, ഐആർസിടിസി, ബാറ്റ ഇന്ത്യ, ബജാജ് ഇലക്ട്രിക്കൽസ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ഗ്ലെന്മാർക്ക് ലൈഫ് സയൻസ് തുടങ്ങിയ കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.