- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിൽ റെഡിമെയ്ഡ് കട കത്തിനശിച്ചു; 15 ലക്ഷം രൂപയുടെ നഷ്ടം

തലശേരി: തലശേരി നഗര ഹൃദയത്തിലെ റെഡിമെയ്ഡ് കടത്തി നശിച്ചു. 15 ലക്ഷം രൂപയുടെ തുണിത്തരങ്ങളുടെ സ്റ്റോക്കാണ് ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ചത്. തലശേരി നഗരത്തിലെ ടെലിടവറിലെ അപ്‌ഡേറ്റ്‌സ് ജെൻസ് ഷോപ്പിലാണ് തീപ്പിടിച്ചത്. ഷോട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. കടയിലുണ്ടായിരുന്ന സ്റ്റോക്ക് പൂർണമായും കത്തിച്ചാമ്പലാവുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ കട തുറക്കുമ്പോഴാണ് കടയ്ക്കുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ കടയുടമ വിവരം അറിയിച്ചതിനെ തുടർന്ന് തലശ്ശേരിയിൽ നിന്നും ഫയർ ഫോഴ്‌സെത്തി തീ അണച്ചു. ഷോട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം 15 ലക്ഷത്തോളം രൂപയുടെ സ്റ്റോക്കാണ് കടയിലുണ്ടായിരുന്നത്. ഇത് പൂർണമായും നശിച്ചു.
കൂടാതെ എ സി യും ഇന്റിരിയറും കത്തി നശിച്ചെന്നും കടയുടമ മുഹമ്മദ് സമീർ പറഞ്ഞു ഉടമയുടെ പരാതിയിൽ തലശേരി ടൗൺ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തലശേരി - മാഹി ദേശീയ പാതയിലെ പുന്നേൽ കുറിച്ചിയിൽ പച്ചക്കറി - പഴവർഗ കട കത്തി നശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് തലശേരി നഗരത്തിലും തീപിടിത്തമുണ്ടായിരിക്കുന്നത്.


