കണ്ണൂർ :കർണാടകയിലെ കാമ്പസുകളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ എം.എസ്.എഫ് ദേശിയപ്രക്ഷോഭത്തിന്റെ ഭാഗമായി പ്രകടനവും പ്രതിഷേധ സംഗമവുംസംഘടിപ്പിച്ചു.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.ഓരോ മത വിശ്വാസിക്കും അതിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ചു കൊണ്ട് ജീവിക്കാനുള്ള ഭരണഘടന നിലവിലുള്ള രാജ്യത്താണ് ഹിജാബിന്റെ പേരിൽ സംഘപരിവാർ ശക്തികൾ വെറുപ്പ് ഉല്പാദിപ്പിക്കുന്നതെന്നും സംഘപരിവാറിന്റെ ഈ ലക്ഷ്യത്തെ തിരിച്ചറിയാനും മൗനം വെടിഞ്ഞ് അതിനെതിരെ പ്രതികരിക്കാനും കമ്മ്യൂണിസ്റ്റ്, ലിബറർ, പുരോഗമന കുപ്പായക്കാർ മുന്നോട്ട് വരണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു .

എം എസ് എഫ് ജില്ല പ്രസിഡന്റ് നസീർ പുറത്തീൽ അധ്യക്ഷത വഹിച്ചു,യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ ഇസ്മായിൽ വയനാട്, ഫൈസൽ ബാഫഖി തങ്ങൾ, സി കെ മുഹമ്മദലി, എം എസ് സംസ്ഥാന ട്രഷറർ സി കെ നജാഫ്, വൈസ് പ്രസിഡന്റ് ഷജീർ ഇക്‌ബാൽ,ഹരിത സംസ്ഥാന സെക്രട്ടറി റുമൈസറഫീഖ്,നസീർ നെല്ലൂർ, പി സി നസീർ, സാദിഖ് പാറാട്, ഇജാസ്ആറളം,ഷഹബാസ് തലശ്ശേരി, ഷംസീർപുഴാതി,ഷക്കീബ് നീർച്ചാൽ,സഫീർ ചെങ്ങളായി,സമീഹ് മാട്ടൂൽ,തസ്ലീം അടിപ്പാലം,നഹല സഹീദ് തുടങ്ങിയവർ സംസാരിച്ചു.
റംഷാദ് പേരാവൂർ, ശഫാഫ് ഉള്ളിയിൽ, സുഹൈൽ പാലോട്ട് പള്ളി,ആദിൽ എടയന്നൂർ, സാഹിദ് തലശ്ശേരി,ഷാനിബ് കാനച്ചേരി, അൻവർ ഷകീർ,എം കെ പി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി