ൻസ്റ്റാഗ്രാമിൽ 400 മില്യൺ ഫോളോവേഴ്സിനെ നേടുന്ന ആദ്യവ്യക്തിയായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റോണാൾഡോ. ഇതോടെ ലോകത്തിൽ തന്നെ ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള വ്യക്തിയായി മാറി ഈ പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം.

തന്റെ 370ാം ജന്മദിനത്തിലാണ് കെയിൽ ജെന്നറുടെ 309 മില്യൺ ഫോളോവേഴ്സ് എന്ന റെക്കോർഡ് തകർത്ത് റൊണാൾഡോ ഈ നേട്ടം കൈവരിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ നിന്നും റൊണാൾഡോയ്ക്ക് എന്ത് വരുമാനം ലഭിക്കും എന്ന കാര്യം ഇപ്പോൾ വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.

2021-ൽ റൊണാൾഡോയ്ക്ക് ഉണ്ടായിരുന്നത് 237 മില്യൺ ഫോളോവേഴ്സ് ആയിരുന്നു. അന്ന് അദ്ദേഹത്തിന് ഒരു പോസ്റ്റിന് ലഭിച്ചിരുന്നത് 10,19,100 പൗണ്ട് ആയിരുന്നു. ഇപ്പോൾ ഫോളൊവേശ്സിന്റെ എണ്ണം 400 മില്യൻ കടന്നതോടെ 17,20,000(17കോടി) പൗണ്ട് വരെ അദ്ദേഹത്തിന് ഒരു പോസ്റ്റിന് ലഭിക്കും എന്നാണ് ലഭിക്കുന്ന ചില സൂചനകൾ.

കഴിഞ്ഞ അഞ്ചു മാസക്കാലത്തിനിടയിലാണ് റൊണാൾഡോയുടെ ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുയരാൻ തുടങ്ങിയത്. മാത്രമല്ല, ഒരു പോസ്റ്റിന് ശരാശരി 10 മില്യൻ ലൈക്കുകളും ലഭിക്കുന്നുണ്ട്. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളിക്കാരനായ റൊണാൾഡോ ഇപ്പോൾ വാങ്ങുന്ന പ്രതിഫലം പ്രതിവാരം 4,80,000 പൗണ്ടാണ്(4 കോടിയോളം).

2021-ൽ ഫോബ്സിന്റെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കായികതാരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു റൊണാൾഡോ. ഇപ്പോൾ സമൂഹമാധ്യമങ്ങളീൽ നിന്നുള്ള് വരുമാനം കൂടി വർദ്ധിപ്പിച്ചതൊടെ ഈ വർഷം അദ്ദേഹ കൂടുതൽ ഉയർന്ന സ്ഥാനത്തെത്തും എന്നാണ് പ്രതീക്ഷ. അതിലെല്ലാം രസകരമായ കാര്യം ഇംഗ്ലീഷ് ഫുട്ബോൾ ലീഗിലെ 92 ക്ലബ്ബുകൾക്കും കൂടിയുള്ള ഫോളോവേശ്സിനേക്കാൾ കൂടുതൽ ഫോളോവേഴ്സ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ റൊണാൾഡോയ്ക്ക് ഉണ്ട് എന്നതാണ്.

പോസ്റ്റുകൾക്ക് ശരാശരി 10 മില്യൺ ലൈക്കുകൾ വരെ നേടുന്ന റോണാൾഡോ അടുത്തകാലത്തിട്ട ചില കുടുംബചിത്രങ്ങൾ വൈറലായിരുന്നു. വിദേശയാത്ര ചെയ്തപ്പോഴുള്ള ചില ചിത്രങ്ങൾ, പരിശീലനം നടത്തുന്നതിന്റെ വീഡിയോ ഒപ്പം കുടുംബ ചിത്രങ്ങൾ എന്നിവയായിരുന്നു ഇവ.