- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രകാരൻ ഡോ. എം ഗംഗാധരന്റെ വേർപാട് അക്ഷര കൈരളിക്ക് നികത്താനാകാത്ത നഷ്ടം: റോയ് അറയ്ക്കൽ
കോഴിക്കോട്: പ്രമുഖ ചരിത്രകാരൻ ഡോ. എം ഗംഗാധരന്റെ വേർപാട് അക്ഷര കൈരളിക്ക് നികത്താകാത്ത നഷ്ടമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ. ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്തും വ്യാജ ചരിത്രനിർമ്മിതിയിലൂടെയും യഥാർത്ഥ ചരിത്ര വസ്തുതകളെ വികലമാക്കിയും തമസ്‌കരിച്ചും അന്യവൽക്കരിച്ചും ഇന്നലെകളുടെ മഹനീയ ചരിത്രത്തെ വിഷമയമാക്കിക്കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് വാഴ്ചയുടെ കാലത്ത് ഡോ. എം ഗംഗാധരന്റെ ചരിത്ര രചനകൾ കൂടുതൽ തെളിമയോടെ നിലനിൽക്കുമെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സാഹിത്യകാരൻ, നിരൂപകൻ, അദ്ധ്യാപകൻ തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം തലമുറകൾക്ക് വഴികാട്ടിയാകുന്ന നിരവധി സ്മരണകളും ഗുണപാഠങ്ങളും അവശേഷിപ്പിച്ചാണ് അദ്ദേഹം യാത്രയാകുന്നത്. ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ പോരാട്ടത്തെ പോലും സാമൂഹിക ധ്രുവീകരണത്തിനും വംശീയ വിദ്വേഷത്തിനുമുള്ള വിഷയമാക്കി മാറ്റുമ്പോൾ മലബാർ റിബല്യൺ 1921-22, ദി ലാൻഡ് ഓഫ് മലബാർ, മാപ്പിള പഠനങ്ങൾ തുടങ്ങിയ അദ്ദേഹത്തിന്റെ രചനകൾ വ്യാജ ചരിത്രാഖ്യാനങ്ങൾ നടത്തുന്നവർക്ക് താക്കീതായി എന്നും നിലകൊള്ളുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ വേർപാടിൽ വ്യസനിക്കുന്ന ഉറ്റവർ, കുടുംബാംഗങ്ങൾ, സഹപാഠികൾ, സുഹൃത്തുക്കൾ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും റോയ് അറയ്ക്കൽ അനുശോചന സന്ദേശത്തിൽ അറിയിച്ചു.