- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപൂർവ്വ അനുഭവ കഥകളുമായി മജ്ജമാറ്റിവെച്ച കുഞ്ഞുങ്ങൾ ആസ്റ്റർ മിംസിൽ ഒത്തുചേർന്നു
കോഴിക്കോട്: ആസ്റ്റർ മിംസിൽ നിന്ന് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച കുഞ്ഞുങ്ങളും രക്ഷിതാക്കളും ഒത്തുചേർന്ന് അനുഭവങ്ങൾ പങ്കുവെച്ചത് ഹൃദയസ്പർശിയായി മാറി. ജീവിതത്തിനും മരണത്തിനും ഇടയിൽ കുടുംബങ്ങൾ അനുഭവിച്ച വെല്ലുവിളികളും, ചികിത്സാ കാലത്തെ മാനസികാവസ്ഥയും, ആസ്റ്റർ മിംസ് പോലുള്ള സ്ഥാപനങ്ങളും വ്യക്തികളും ദൈവദൂതരായി കടന്ന് വന്ന് ആശ്വാസമേകിയതുമെല്ലാം വിവരിക്കുമ്പോൾ പലരുടെയും കണ്ണ് നിറയുകയും ശബ്ദം ഇടറുകയും ചെയ്തു.
കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി മജ്ജമാറ്റിവെക്കലിന് വിധേയരായ 30 കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളുമാണ് ഓൺലൈനായി സംഘടിപ്പിച്ച സംഗമത്തിൽ പങ്കെടുത്തത്. നാൽപ്പത് ലക്ഷത്തോളം ചെലവ് വരുന്ന മജ്ജാറ്റിവെക്കൽ ശസ്ത്രക്രിയ തികച്ചും സൗജന്യമായി നിർവ്വഹിച്ച് കൊടുത്ത പത്തോളം പേർ ഇതിൽ ഉണ്ടായിരുന്നു.
സൗജന്യ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ സൗകര്യം ഇനി ഇന്ത്യയിലെ മുഴുവൻ നിർധനരായ കുഞ്ഞുങ്ങൾക്കും ലഭ്യമാകുമെന്ന് പരിപാടിയിൽ പങ്കെടുത്ത ആസ്റ്റർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പ്രഖ്യാപിച്ചു. സാമ്പത്തികമായ ബുദ്ധിമുട്ടുകൊണ്ട് ഒരാൾക്ക് പോലും ഇത്തരം ചികിത്സ രാജ്യത്ത് നിഷേധിക്കപ്പെടരുത് എന്നും അത്തരം സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശ്രമങ്ങൾക്ക് ആസ്റ്റർ ഹോസ്പിറ്റലുകൾ തുടക്കം കുറിച്ച് കഴിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മുൻ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചർ നിർവ്വഹിച്ചു. കോവിഡിന്റെ വ്യാപനകാലത്ത് ആസ്റ്റർ മിംസ് നടത്തിയ ഇടപെടലുകളെ ടീച്ചർ സ്മരിക്കുകയും സൗജന്യ മജ്ജമാറ്റിവെക്കൽ പദ്ധതിയെ പ്രകീർത്തിക്കുകയും ചെയ്തു. ഇത്തരം ഇടപെടലുകൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും ടീച്ചർ പറഞ്ഞു.
ഡോ. അരുൺ ചന്ദ്രശേഖർ സ്വാഗതം പറഞ്ഞു. ഫർഹാൻ യാസിൻ (റീജ്യണൽ ഡയറക്ടർ ആസ്റ്റർ ഒമാൻ & കേരള), ഡോ. കെ. വി. ഗംഗാധരൻ (ഡയറക്ടർ, ആസ്റ്റർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്), ഡോ. കേശവൻ എം. ആർ (കൺസൽട്ടന്റ്, പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ്), ഡോ. സുദീപ് വി (സീനിയർ സ്പെഷ്യലിസ്റ്റ്, ക്ലിനിക്കൽ ഹെമറ്റോളജി), ഡോ. ശ്രീലേഷ് കെ പി (കൺസൽട്ടന്റ്, മെഡിക്കൽ ഓങ്കോളജി), ഡോ. ശ്രീലേഷ് കെ. പി (കൺസൽട്ടന്റ്, മെഡിക്കൽ ഓങ്കോളജി), ശ്രീ. കെ. കെ. ഹാരിസ് (ചെയർമാൻ, ഹോപ് ചൈൽഡ് കെയർ ഫൗണ്ടേഷൻ), ഡോ. സൈനുൽ ആബിദിൻ (മെഡിക്കൽ ഡയറക്ടർ, ഹോപ്), മുഹമ്മദ് ഷാഫി (ചെയർമാൻ, ഓവർസീസ് ഓപ്പറേഷൻസ്-ഹോപ്), ഡോ. എബ്രഹാം മാമ്മൻ (സി എം എസ്), എന്നിവർ സംസാരിച്ചു. ലുക്മാൻ (സി ഒ ഒ, ആസ്റ്റർ മിംസ്) നന്ദി പറഞ്ഞു.