- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ പിടിവാശി പ്രകാരം ഒറ്റയടിക്കു കൂടുതൽ കണക്കുകൾ നൽകിയപ്പോൾ ഡേറ്റ എൻട്രിയിൽ ചിലയിടത്ത് പിഴവുകൾ ഉണ്ടായി; രണ്ടു തവണ ചില മരണങ്ങൾ പട്ടികയിൽ ചേർക്കപ്പെട്ടു; എല്ലാത്തിനും കാരണം ഡാറ്റാ എൻട്രിയിലെ പിഴവ്; ആ കാരണം കാണിക്കൽ നോട്ടീസിൽ ഡോക്ടർമാർ പ്രതിഷേധത്തിന്
തിരുവനന്തപുരം : വീണ്ടും സർക്കാരുമായി നിസ്സഹകരണത്തിന് ഡോക്ടർമാർ. സംസ്ഥാനത്തെ കോവിഡ് മരണകണക്കുകൾ റിപ്പോർട്ട് ചെയ്തതിൽ ഇരട്ടിപ്പുണ്ടായെന്നു കാണിച്ച് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോഗ്യ സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസ് വിവാദത്തിലാണ്. സംസ്ഥാനം മറച്ചുവെച്ച മരണകണക്കുകൾ സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച് കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യേണ്ടിവന്നപ്പോൾ ഡേറ്റ എൻട്രിയിലുണ്ടായ പിഴവിനാണ് ഡോക്ടർമാർ ഇപ്പോൾ പ്രതിസ്ഥാനത്തായത്. സർക്കാർ നടപടിയിൽ ഡോക്ടർമാർക്കിടയിൽ കടുത്ത രോഷം പുകയുകയാണിപ്പോൾ.
ജില്ലകളിൽ ക്രോഡീകരിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലേക്കും അവിടെനിന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡേയുടെ ഓഫീസിലേക്കും കൈമാറിയ കോവിഡ് മരണക്കണക്ക് വെട്ടിക്കുറച്ചാണ് മരണസംഖ്യ ഔദ്യോഗികമായി സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചിരുന്നത്. ഇതിൽ വ്യാപകമായി പരാതി ഉയരുകയും പിന്നാലെ സുപ്രീം കോടതി ഇടപെടൽ ഉണ്ടാവുകയും ചെയ്തതോടെയാണ് പൂഴ്ത്തിവച്ചിരുന്ന മരണക്കണക്കുകൾ പ്രസിദ്ധീകരിക്കാൻ സർക്കാർ നിർബന്ധിതരായത്.
സർക്കാർ പിടിവാശി പ്രകാരം ഒറ്റയടിക്കു കൂടുതൽ കണക്കുകൾ നൽകിയപ്പോൾ ഡേറ്റ എൻട്രിയിൽ ചിലയിടത്ത് പിഴവുകൾ ഉണ്ടായി. രണ്ടു തവണ ചില മരണങ്ങൾ പട്ടികയിൽ ചേർക്കപ്പെട്ടു. സംസ്ഥാനം മറച്ചുവെച്ച മരണകണക്കുകൾ സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച് കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യേണ്ടിവന്നപ്പോൾ ഡേറ്റ എൻട്രിയിലുണ്ടായ പിഴവിനാണ് ഡോക്ടർമാരെ പ്രതിസ്ഥാനത്തുകൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ കോവിഡ് മരണകണക്കുകൾ റിപ്പോർട്ട് ചെയ്തതിൽ ഇരട്ടിപ്പുണ്ടായെന്നു കാണിച്ച് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോഗ്യ സെക്രട്ടറി നൽകിയ കാരണംകാണിക്കൽ നോട്ടീസ് വിവാദത്തിലായിരിക്കുകയാണിപ്പോൾ. പല തവണ കേന്ദ്ര ആരോഗ്യ മന്ത്രാലയവും സംസ്താനത്തിന്റെ നടപടിയെ വിമർശിച്ചിരുന്നു. തുടർന്നാണ് 2020 ജനുവരി 30 മുതൽ 2021 ജൂൺ 17 വരെയുള്ള മറച്ചുവെച്ച കണക്ക് ഉൾപ്പടെ റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ സെക്രട്ടറി ജില്ലാ മെഡിക്കൽ ഓഫീസർമാർക്കു നിർദ്ദേശം നൽകിയത്. ആ കാലയളവിലെ 7023 കോവിഡ് മരണങ്ങൾ കൂടി പട്ടികയിൽ ചേർക്കാനുണ്ടെന്നായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട്.
തുടർന്ന് ജില്ലകളിൽനിന്നു ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ചപ്പോൾ ഇത് 8500-നു മുകളിലെത്തി, തുടർന്നു നടത്തിയ സൂക്ഷ്മപരിശോധനയിലാണ് 2021 നവംബർ 17 വരെയുള്ള കണക്കിൽ 527 മരണങ്ങൾ ഇരട്ടിപ്പാണെന്നു കണ്ടെത്തിയത്. കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ കണക്കിലാണു പിഴവുകൾ കണ്ടെത്തിയത് . ഇതു ഡി.എം.ഒമാരുടെ വീഴ്ചയാണെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ നിലപാട്.
തുടർന്ന്, ഈ അഞ്ചു ജില്ലകളിൽ ഇക്കാലയളവിൽ ജില്ലാ മെഡിക്കൽ ഓഫിസർമാരായിരുന്ന ഡോക്ടർമാർക്കെതിരേയാണ് ഇപ്പോൾ നടപടി തീരുമാനിച്ചിരിക്കുന്നത് . 15 ദിവസത്തിനുള്ളിൽ മറുപടി നൽകാനാവശ്യപ്പെട്ട് ജനുവരി 29-നാണ് ഡോകടർമാർക്ക് മെമോ കൈമാറിയത്. മറുപടി നൽകാതിരിക്കുകയോ മറുപടി തൃപ്തികരമല്ലാതിരിക്കുകയോ ചെയ്താൽ വിഷയത്തിൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് അറിയിപ്പ്.
തങ്ങൾ നൽകിയ ഡേറ്റ എൻട്രി ചെയ്തവരുടെ പിഴവാണു കാരണമെന്നും പല ഇരട്ടിപ്പുകളും സെക്രട്ടറിയുടെ ഓഫിസിലുണ്ടായതാണെന്നും ഡോക്ടർമാർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ