- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യാമ്പലത്ത് മസാജ് സെന്ററിന്റെ മറവിൽ വാടക വീട്ടിൽ അനാശാസ്യം; യുവാക്കൾക്കൊപ്പം പിടിയിലായവരിൽ കോളേജ് വിദ്യാർത്ഥിനികളും; കൂട്ടത്തിൽ വിവാഹ നിശ്ചയം കഴിഞ്ഞവരും; കേന്ദ്രം നടത്തിപ്പുകാർ അടക്കം ഏഴ് പേർ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിലെ പയ്യാമ്പലത്ത് വാടകവീട് കേന്ദ്രീകരിച്ചു അനാശാസ്യം നടത്തിയ സംഭവത്തിൽ കോളേജ് വിദ്യാർത്ഥിനികളും ബസ് കണ്ടക്ടറും ഉൾപ്പെടെയുള്ളവരെന്ന് പൊലിസ്. യുവാക്കളോടൊപ്പം പിടിയിലായ മൂന്ന് പേർ കോളേജ് വിദ്യാർത്ഥിനികളാണ്. ഇതിൽ ഒരാൾക്ക് 18 വയസ് പൂർത്തിയായിട്ടേയുള്ളൂ. തളിപ്പറമ്പ് സ്വദേശിനിയായ യുവതിയോടൊപ്പം പിടിയിലായത് കണ്ണൂർ-പയ്യന്നൂർ റൂട്ടിലോടുന്ന സ്വകാര്യബസിലെ കണ്ടക്ടറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പിടിയിലായ 18കാരിയുടെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്ന് മൊഴി നൽകിയിട്ടുണ്ട്. അഞ്ചാം തവണയാണ് ഈയുവതി പയ്യാമ്പലത്തെ ലവ് ഷോറെന്ന വാടകവീട്ടിലെത്തുന്നത്. പിടിയിലായ അഞ്ചുപേരിൽ ഒരു യുവാവിന്റെ വിവാഹവും അടുത്തമാസം തീരുമാനിച്ചതാണ്. പൊലിസ് റെയ്ഡിനിടെ തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സി. ഐയോട് അപേക്ഷിക്കുകയായിരുന്നു ഇയാൾ. 2500രൂപ മുതൽ 5000 രൂപവരെയാണ് കമിതാക്കൾക്ക് ഒരുമുറി 24 മണിക്കൂർ വാടകയ്ക്കു വിട്ടുകൊടുക്കുന്നതിനായി ഈടാക്കിയിരുന്നത്.
ഇവിടെയെത്തുന്നത് ലൈംഗികതൊഴിലാളികളല്ല കോളേജ് വിദ്യാർത്ഥിനികളാണെന്നാണ് പൊലിസ് പറയുന്നത്. ലവ് ഷോറിൽ തന്നെ ഇതിനായുള്ള സൗകര്യവും ഉടമ ഏർപ്പെടുത്തികൊടുക്കുന്നുണ്ട്. ഇതിനായി പതിനായിരം മുതൽ 15,000 വരെ ചാർജ് ഈടാക്കുന്നുണ്ട്. ഇതിനിടെ അനാശാസ്യകേന്ദ്രം നടത്തിപ്പുകാരനും കൂട്ടാളിക്കും പുറമേ ഇവിടെ സ്ത്രീകളെയും കൂട്ടിയെത്തിയ അഞ്ചുയുവാക്കളുടെ അറസ്റ്റുകൂടി രേഖപ്പെടുത്തിയിട്ടുണ്ട്.
ഉഭയകക്ഷി സമ്മതപ്രകാരമാണ് ഇവിടെ യുവാക്കളോടൊപ്പം വന്നതെന്നു യുവതികൾ മൊഴി നൽകിയതിനെ തുടർന്ന് ഇവരെ താക്കീതു ചെയ്തു വിട്ടയക്കുകയും യുവാക്കളുടെ അറസ്റ്റു രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. വാടകവീടെടുത്ത് അനാശാസ്യപ്രവർത്തനങ്ങൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നുവെന്ന പരാതിയിൽ അറസ്റ്റിലായ തോട്ടടയിലെ പ്രശാന്ത് കുമാർ(48) ഇയാളുടെ സഹായി ബംഗാൾ സ്വദേശി ദേവ്നാഥ്ബോസ്(29) എന്നിവരെ കോടതിയിൽ ഹാജരാക്കി.
ബുധനാഴ്‌ച്ച രാവിലെ പതിനൊന്നുമണിയോടെയാണ് പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പയ്യാമ്പലത്തെ വാടകവീട്ടിൽ കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ പൊലിസ് റെയ്ഡു നടത്തിയത്. ആകെ എട്ടുമുറികളിലുണ്ടായിരുന്ന ഈ വീട്ടിൽ അഞ്ചുമുറികളിലാണ് യുവതി-യുവാക്കളെ കണ്ടെത്തിയത്.
ഈ സ്ഥാപനത്തിന് കണ്ണൂർ കോർപറേഷന്റെയോ മറ്റു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ലൈസൻസുണ്ടായിരുന്നില്ല. ഈമാസം തന്നെ ഇരുപതോളം കമിതാക്കൾ ഇവിടെ വന്നു പോയിരുന്നതായി ലഡ്ജറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.പത്തുമാസം മുൻപാണ് പ്രശാന്ത് കുമാർ ഈ വാടകവീട് ആയുർവേദ മസാജ് സെന്റർ തുടങ്ങാനായി വാടകയ്ക്കെടുത്തത്. എന്നാൽ ഇവിടെ മസാജ് സെന്ററല്ല അനാശാസ്യകേന്ദ്രമാണ് പ്രവർത്തിക്കുന്നതെന്നു ബംഗ്ളൂരിൽ താമസിക്കുന്ന കെട്ടിട ഉടമയുടെ മകൾ ശീതൾ പൊലിസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഈ വീട് പൊലിസ് നിരീക്ഷണത്തിലായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്