കൊച്ചി: കാമ്പസുകൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ക്വിസ് മത്സരമായ ടാറ്റ ക്രൂസിബിൾ കാമ്പസ് ക്വിസിന്റെ പതിനെട്ടാമത് എഡിഷന് തുടക്കമായി. മുൻകാലങ്ങളിൽ വിജയകരമായതിനാൽ ഈ വർഷവും ഓൺലൈൻ രൂപത്തിലാണ് ക്വിസ് നടത്തുന്നത്. മാർച്ച് 7 വരെയാണ് രജിസ്‌ട്രേഷൻ. ടാറ്റ ഗ്രൂപ്പിന്റെ വൈജ്ഞാനിക ഉദ്യമമായ ടാറ്റ ക്രൂസിബിൾ ക്വിസ് രാജ്യത്തെങ്ങുമുള്ള മിടുക്കരായ യുവമനസുകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.

മഹാമാരി മൂലം 2020 മുതൽ ടാറ്റ ക്രൂസിബിൾ ക്വിസ് ഓൺലൈൻ രൂപത്തിലാണ് നടത്തുന്നത്. നീതിയുക്തമായി ഓൺലൈൻ രൂപത്തിൽ മത്സരം നടത്തുന്നതിനായി വിവിധ പ്രോട്ടോക്കോളുകളും ഫൈനലിസ്റ്റുകൾക്ക് സ്വയം സാക്ഷ്യപ്പെടുത്തലും നടപ്പാക്കിയുണ്ട്. തെരഞ്ഞെടുത്ത ഫൈനലുകളിൽ മോണിറ്ററിംഗും ഉണ്ടാകും. നീതിയുക്തമായും സുതാര്യമായും ഓൺലൈൻ ക്വിസ് നടപ്പിലാക്കുന്നതിനുള്ള നടപടികൾ പുതിയ എഡിഷനിലും തുടരും.

ഇന്ത്യയെ 24 ക്ലസ്റ്ററുകളായി തിരിച്ചാണ് ഓൺലൈൻ കാംപസ് ക്വിസ് നടത്തുന്നത്. ആദ്യത്തെ രണ്ട് തലത്തിലുള്ള ഓൺലൈൻ പ്രാഥമിക മത്സരത്തിനുശേഷം ഓരോ ക്ലസ്റ്ററിൽനിന്നും മുന്നിലെത്തുന്ന 12 ഫൈനലിസ്റ്റുകളെ വൈൽഡ് കാർഡ് ഫൈനൽസിനായി ക്ഷണിക്കും. ഇവരിൽ മുന്നിലെത്തുന്ന ആറ് ഫൈനലിസ്റ്റുകൾ 24 ഓൺലൈൻ ക്ലസ്റ്റർ ഫൈനലിൽ മത്സരിക്കും. 24 ക്ലസ്റ്ററുകളെ സൗത്ത്, ഈസ്റ്റ്, വെസ്റ്റ്, നോർത്ത് എന്നിങ്ങനെ നാല് സോണുകളായി തിരിക്കും. ഓരോ സോണിലും ആറ് ക്ലസ്റ്ററുകളുണ്ടായിരിക്കും.

ഓരോ ക്ലസ്റ്റർ ഫൈനലിലെയും വിജയിക്ക് സോണൽ ഫൈനലിൽ മത്സരിക്കാം. ക്ലസ്റ്റർ ഫൈനലിലെ വിജയികളും റണ്ണേഴ്‌സ് അപ്പും യഥാക്രമം 35,000 രൂപയും 18,000 രൂപയും സമ്മാനമായി നേടും. നാല് സോണൽ ഫൈനൽ മത്സരങ്ങളിൽ വിജയികളാകുന്നവർ നേരിട്ട് ദേശീയ ഫൈനലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടും. നാല് സോണൽ മത്സരങ്ങളിൽ റണ്ണേഴ്‌സ് അപ് ആകുന്നവർ വൈൽഡ് കാർഡ് ഫൈനലിലും നാല് റണ്ണേഴ്‌സ് അപ്പിൽ രണ്ടു പേർ ദേശീയ ഫൈനലിലേയ്ക്കും യോഗ്യത നേടും. ദേശീയ തലത്തിൽ ആറ് ഫൈനലിസ്റ്റുകളായിരിക്കും മത്സരിക്കുക. വിജയിക്കുന്നയാളെ ദേശീയ ചാംപ്യനായി തെരഞ്ഞെടുക്കുമ്പോൾ 2.5 ലക്ഷം രൂപയും പ്രശസ്തമായ ടാറ്റ ക്രൂസിബിൾ ട്രോഫിയും സമ്മാനമായി ലഭിക്കും.

യുവതലമുറയ്ക്ക് പ്രസാദാത്മകമായ മാറ്റത്തിനു വഴിയൊരുക്കുന്നതും വിജ്ഞാനം ആഘോഷമാക്കി മാറ്റുന്നതിനുമുള്ള വിപുലമായ പ്ലാറ്റ്‌ഫോമാണ് ടാറ്റ ക്രൂസിബിൾ കാംപസ് ക്വിസ് എന്ന് ടാറ്റ സൺസ് കോർപ്പറേറ്റ് ബ്രാൻഡ് ആൻഡ് മാർക്കറ്റിങ് വൈസ് പ്രസിഡന്റ് അഡ്രിയൻ ടെറൺ പറഞ്ഞു. ഭാവിയിലേയ്ക്ക് യുവതലമുറ തയാറായിരിക്കുന്നതിനും പെട്ടെന്നു മാറ്റങ്ങൾ നേരിടുന്ന ലോകത്ത് ആഗോളതലത്തിലെ മത്സരശേഷിയും വ്യക്തികൾക്ക് പ്രധാനപ്പെട്ടതാണ്.

പിക്‌ബ്രെയിൻ എന്നറിയപ്പെടുന്ന ഗിരി ബാലസുബ്രമണ്യമാണ് ക്വിസ് മാസ്റ്റർ. മത്സരങ്ങളിൽ സമ്മാനങ്ങൾക്ക് പിന്തുണ നല്കുന്നത് ടാറ്റ ക്ലിക് ആണ്.
ടാറ്റ ക്രൂസിബിൾ കാമ്പസ് ക്വിസിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും www.tatacrucible.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.