- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ താമസിക്കുന്ന യുവതിയുടെ ഒന്നരക്കോടി രൂപ പറ്റിച്ച് ഇംഗ്ലണ്ടിലെ യുവാവ്; ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്ത് അമൃത സെബാസ്റ്റ്യന്റെ ഒന്നരക്കോടി അടിച്ചു മാറ്റിയ കേസിൽ മൂന്നരവർഷം തടവ്
സമർത്ഥനായ തട്ടിപ്പുകാരന് ഇനി നാലുവർഷത്തിലേറെക്കാലം ജയിലിൽ കഴിയാം. വലിയൊരു ബിസിനസുകാരനാണെന്നും മറ്റും പറഞ്ഞ് ഒന്നരക്കോടി രൂപയോളം പറ്റിച്ച കേസിൽ ബ്രിട്ടീഷ് വംശജനായ റിച്ചാർഡ് ഡെക്സ്റ്റർക്ക് കോടതി വിധിച്ചത് നാലര വർഷത്തെ തടവു ശിക്ഷയാണ്. ബയോഫാർമസ്യുട്ടിക്കൽ കമ്പനിയിൽ നിക്ഷേപത്തിന് എന്നു പറഞ്ഞായിരുന്നു ദുബായിൽ താമസിക്കുന്ന അമൃത സെബാസ്റ്റ്യൻ എന്ന സ്ത്രീയിൽ നിന്നും ഇയാൾ പണം വാങ്ങിയത്. പല തവണകളായിട്ടായിരുന്നു അവർ പണം നൽകിയത്.
സാമന്യം ഭേദപ്പെട്ട വിദ്യാഭ്യാസവും മന്യമായ വസ്ത്ര ധാരണവും, പെരുമാറ്റ രീതികളും ഒക്കെകൊണ്ട് ആരെയും വലയിൽ വീശാൻ സമർത്ഥനാണ് ഡെക്സ്റ്റർ. തന്റെ 4.2 മില്യൺ പൗണ്ട് ഒരു ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടിൽ കുടുങ്ങിക്കിടക്കുകയാണെന്നായിരുന്നു ഇയാൾ അമൃതയെ വിശ്വസിപ്പിച്ചത്. എന്നാൽ അത് തീർത്തും ഒരു കള്ളമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. ഇയാൾ കൊടുത്ത നമ്പരിലുള്ള അക്കൗണ്ട് ഇയാളുടെ ഒരു സുഹൃത്തിന്റെ പേരിലുള്ളതായിരുന്നു. അതിൽ ഉണ്ടായിരുന്നതാകട്ടെ 37 പെൻസ് മാത്രവും.
രണ്ടു കുട്ടികളുടെ പിതാവ് കൂടിയായ ഡെക്സ്റ്റർ, അമൃതയുടെ പണം ഉപയോഗിച്ച ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. പിടിക്കപ്പെട്ടപ്പോൾ താൻ ചെയ്തതിനെ കുറിച്ച് അയാൾക്ക് തീരെ പശ്ചാത്താപമില്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം. തനിക്ക് പേറ്റന്റ് ഉള്ള ചില മെഷിനറികൾ വാങ്ങാൻ അന്താരാഷ്ട്ര കമ്പനികളായ 3 എം , പോൾ കോർപ് എന്നിവർ ഉദ്ദേശിക്കുന്നുണ്ടെന്നും 12 മില്യൺ പൗണ്ടിന്റെ കരാർ ഒപ്പുവയ്ക്കാൻ അവർ സന്നദ്ധരാണെന്നുമായിരുന്നു ഇയാൾ അമൃതയെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ ഈ രണ്ടു കമ്പനികളും ഡെക്സ്റ്ററുമായി യാതൊരു വിധത്തിലും ബന്ധപ്പെട്ടിട്ടില്ല എന്ന് കോടതിയിൽ തെളിഞ്ഞു.
''ബയോ റിയാക്ടർ പാഡിൽ'' എന്ന ഒരു മെഡിക്കൽ ഉപകരണത്തെ കുറിച്ചായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. അതിന്റെ ഒരു പീസ് നിർമ്മിക്കാനായി മൂലധനം ആവശ്യമാണെന്നായിരുന്നു അയാൾ അമൃതയോട് പറഞ്ഞത്. അമൃതക്ക് പണം നൽകുകവഴി നഷ്ടമുണ്ടാകില്ലെന്നും 1 ലക്ഷം പൗണ്ട് പലിശയായി നൽകാമെന്നും അയാൾ വാഗ്ദാനം ചെയ്തു. പോർട്ട്സ്മൗത്ത് സ്വദേശിയായ ഡെക്സ്റ്റർ അമൃതയെ കണ്ടുമുട്ടുന്നത് 2015-ൽ ടിൻഡറിൽ വച്ചായിരുന്നു. ബയോഫാർമ സാങ്കേതിക വിദ്യ വിൽക്കുന്ന ഒരു ബിസിനസ്സുകാരൻ എന്ന നിലയിലായിരുന്നു ഇവർ അമൃതയെ പരിചയപ്പെട്ടത്.
ബയോഫാമ സാങ്കേതിക വിദ്യയ്ക്ക് പുറമേ ഇയാൾക്ക് ഹോളിവുഡ് സ്റ്റുഡിയോകളുമായും ബന്ധമുണ്ടെന്നും ഇയാൾ അമൃതയോട് പറഞ്ഞിരുന്നു. 6.8 മില്യൺ പൗണ്ടിന്റെ ആസ്തിയുള്ള ബിസിനസ്സുകാരനായിട്ടായിരുന്നു ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. വർഷത്തിൽ രണ്ടു തവണ ബ്രിട്ടനിലേക്ക് നടത്താറുള്ള ഔദ്യോഗിക സന്ദർശനത്തിനിടയിലാണ് അമൃത ഡെക്സ്റ്ററെ കണ്ടുമുട്ടുന്നത്.
മറുനാടന് മലയാളി ബ്യൂറോ