സാൻ സാൽവഡോർ: മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോറിൽ ഗർഭച്ഛിദ്രം നടത്തിയതിന് 'ഗുരുതരമായ നരഹത്യ' ചുമത്തി 30 വർഷം തടവിന് ശിക്ഷിക്കപ്പെട്ട യുവതിയെ മോചിപ്പിച്ചു. ഗർഭച്ഛിദ്രം നിരോധിച്ചിരിക്കുന്ന രാജ്യത്ത് 2011-ലാണ് ഗർഭച്ഛിദ്രം നടത്തിയെന്ന കുറ്റത്തിന് 38 കാരിയായ എൽസി തടവിന് ശിക്ഷിക്കപ്പെട്ടത്. 10 വർഷത്തെ തടവ് ഇതിനോടകം അനുഭവിച്ചു കഴിഞ്ഞു.

ആ സമയത്ത് വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന യുവതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും താമസിയാതെ നരഹത്യയ്ക്ക് കുറ്റം ചുമത്തുകയും ചെയ്യുകയുമായിരുന്നു. എന്നാൽ കേസ് ക്രമക്കേടുകൾ നിറഞ്ഞതാണെന്ന് ആരോപണം ഉയർന്നിരുന്നു. യുവതി ശിക്ഷിക്കപ്പെട്ടതോടെ ഇവരുടെ ഏകമകന്റെ ജീവിതം പ്രതിസന്ധിയിലായിരുന്നു.

പത്ത് വർഷത്തെ തടവിന് ശേഷം നിയമ പോരാട്ടത്തിലൂടെ യുവതിയെ മോചിപ്പാക്കാൻ കഴിഞ്ഞതിൽ എൽ സാൽവഡോറിലെ സിറ്റിസൺ ഗ്രൂപ്പ് ഫോർ ദി അബോർഷൻ എന്ന സംഘടന ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു.