മിനസോട്ട: ഉയര വ്യത്യാസമോ പ്രായ വ്യത്യാസമൊ ഒന്നും അവരുടെ പ്രണയത്തിന് ഒരു തടസ്സമായില്ല. ഇരുവരും തമ്മിൽ പരിചയപ്പെട്ടു. വൈകാതെ പ്രണയത്തിലായി. പരസ്പരം പിരിയാനാവില്ലെന്് തിരിച്ചറിഞ്ഞതോടെ ഒന്നിച്ചായി താമസം. എന്നാൽ ഇത് അത്ര രസിച്ചിട്ടില്ല ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെന്ന് തുറന്നു പറയുകയാണ് ആ കമിതാക്കൾ.

രണ്ട് അടി 10 ഇഞ്ച് ഉയരമുള്ള 32 കാരിയായ കാസിയും അഞ്ച് അടി 7 ഇഞ്ച് ഉയരമുള്ള കാമുകൻ ബ്ലേക്കും തമ്മിലുള്ള ബന്ധമാണ് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ചോദ്യം ചെയ്യപ്പെട്ടത്. അവൻ തന്നേക്കാൾ 13 വയസ്സ് കുറവാണ്. ഉയരവും പ്രായവ്യത്യാസവും കാരണം തങ്ങൾ ഇരുവരും നിരന്തരം വിമർശനത്തിന് വിധേയമാകുന്നുവെന്ന് കാസി തുറന്നുപറയുന്നു.

മിനസോട്ടയിൽ നിന്നുള്ള കാസിയും പത്തൊൻപതുകാരനായ കാമുകൻ ബ്ലേക്കും (19) തങ്ങളുടെ പ്രണയത്തെ മറ്റുള്ളവർ വിലയിരുത്തേണ്ട എന്ന് തുറന്നു പറഞ്ഞു കഴിഞ്ഞു. 'ലവ് ഡോണ്ട് ജഡ്ജ്' എന്നതാണ് സമീപകാല സമീപനമെന്ന് ഇരുവരും പറയുന്നു. കഴിഞ്ഞ വേനൽക്കാലത്താണ് തങ്ങൾ പ്രണയത്തിലായതെന്നും ഒരു മാസത്തെ ഡേറ്റിംഗിന് ശേഷം ഒരുമിച്ച് താമസിക്കുകയും ചെയ്‌തെന്ന വലിയ കാമുകനും ചെറിയ കാമുകിയും പറയുന്നു.

തങ്ങൾ ഒരുമിച്ച് നിൽക്കുന്ന ഒരു സോഷ്യൽ മീഡിയ ഫോട്ടോയുടെ സ്‌ക്രീൻഷോട്ട് എടുത്ത് 'എല്ലായിടത്തും പോസ്റ്റ് ചെയ്തതിന്' ശേഷം ഓൺലൈനിൽ നിരവധി ട്രോളുകളാണ് നേരിടുന്നതെന്നും ഇതിൽ നിരവധി ക്രൂരമായ കമന്റുകൾ ഉണ്ടെന്നും ഇരുവരും പറയുന്നു. 'അത് നിങ്ങളുടെ അമ്മയാണോ!? എന്ന ചോദ്യം വരെ വന്നുവെന്നാണ് കാസി പറയുന്നത്. 13 വർഷത്തെ പ്രായവ്യത്യാസത്തെക്കുറിച്ച് ആശങ്കാകുലരായ തങ്ങളുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും കമിതാക്കൾ വിമർശനം നേരിട്ടിരുന്നു.