ന്യൂഡൽഹി: ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ പറന്നുവീണ തുണിയെടുക്കാൻ മകനെ പത്താം നിലയിൽനിന്ന് സാരിയിൽ കെട്ടിയിറക്കി അമ്മ. ഡൽഹി എൻസിആറിലെ ഫരീദാബാദിലാണ് സംഭവം. പത്താം നിലയിൽനിന്ന് ഒൻപതാം നിലയിലേക്കാണ് മകനെ തുണിയിൽ കെട്ടി ഇറക്കിയത്.

ഒൻപതാം നിലയിലെ വീട് പൂട്ടിക്കിടക്കുകയായിരുന്നു.അമ്മയും മറ്റു കുടുംബാംഗങ്ങളും മുറുകെപ്പിടിച്ച സാരിയിൽ മകൻ തൂങ്ങിയിറങ്ങുന്നത് വിഡിയോയിൽ കാണാം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എതിർ കെട്ടിടത്തിൽ താമസിക്കുന്നയാളാണ് വിഡിയോ പകർത്തിയത്. അമ്മയ്‌ക്കെതിരെ വിമർശനവും ഉയർന്നു.