- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സഞ്ചരിച്ച കാർ മമ്പറത്തിനടുത്ത് പവർ ലും മെട്ടയിൽ അപകടത്തിൽ പെട്ട സംഭവത്തിൽ പിണറായിയിലെ പൊലീസ് ഇന്ന് കേസെടുത്തു. ജയരാജൻ സഞ്ചരിച്ച ഇന്നോവ കാറിലിടിച്ച സ്വിഫ്റ്റ് കാറിന്റെ ഡ്രൈവർ പാച്ചപ്പൊയ്ക സ്വദേശി ആഷിഖിന്റെ പേരിലാണ് കേസെടുത്തത്.
എം.വി ജയരാജന്റെ പരാതിപ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ ജയരാജൻ ഉൾപെടെ അഞ്ചു പേർക്കാണ് പരുക്കേറ്റത് അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തത്. അപകടം നടന്നതിനു ശേഷം വെള്ളിയാഴ്‌ച്ച രാത്രി തന്നെ പൊലിസ് പരുക്കേറ്റവരിൽ നിന്നും മൊഴിയെടുത്തിരുത്തു.
വെള്ളിയാഴ്‌ച്ച വൈകുന്നേരം 6.15 ന് ജയരാജൻ സഞ്ചരിച്ച ഇന്നോവ കാറിന്റെ എതിർ ദിശയിൽ നിന്നും വരികയായിരുന്ന സ്വിഫ്റ്റ് കാർ വന്നിടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ജയരാജന്റെ ഇടതുകാലിന്റെ ചെറു വിരലിന് പൊട്ടലുണ്ട് കാൽമുട്ടിനും നേരിയ പരുക്കേറ്റിട്ടുണ്ട്. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കാറിൽ ഇദ്ദേഹത്തെ കൂടാതെ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റ എം.വി ജയരാജൻ കണ്ണൂർ എ.കെ.ജി സ്മാരക ആശുപത്രിയിൽ ചികിത്സയിലാണ് പച്ചപ്പായ്ക സ്വദേശികളായ ആഷിഖ് , നവാസ്, സജീർ എന്നിവർക്കും റൂബി യെന്ന ഒൻപതു വയസുകാരിക്കുമാണ് പരുക്കേറ്റത്.


