കൊല്ലം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൊല്ലം ചിതറ സ്വദേശി അറസ്റ്റിൽ. ചിതറ പെരുങ്ങാട് ധന്യാ ഭവനിൽ ധനിൽ ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച കടയ്ക്കൽ ബസ് സ്റ്റാൻഡിലെത്തിയ പെൺകുട്ടിയെ ബൈക്കിൽ കയറ്റി ആളെഴിഞ്ഞ ഭാഗത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

യാത്രയ്ക്കിടെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ താഴെ വീഴുകയും, ഫോൺ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി തെറിച്ച് റോഡിൽ വീണ് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റ പെൺകുട്ടിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം ധനിൽ കടന്നുകളഞ്ഞു.

വിവരം അറിഞ്ഞെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. തുടർന്നു നടന്ന അന്വഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. കഴിഞ്ഞ ഓഗസ്റ്റ്, ഡിസംബർ മാസങ്ങളിൽ പ്രതി നിരന്തരം പീഡനത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി. ധനിലിന്റെ വീട്ടിൽ ആളില്ലാത്ത സമയത്ത് സുഹൃത്തിന്റെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിച്ചു. എണ്ണപ്പന തോട്ടത്തിലും പെൺകുട്ടിയെ കൊണ്ട് പോയിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്രതിയെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുത്തു.