ചെന്നൈ: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി തമിഴ്‌നാട്. തിങ്കളാഴ്ച മുതൽ നഴ്സറി, പ്ലേ സ്‌കൂളകൾ എന്നിവ തുറക്കും. നേരത്തെ, ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾ ആരംഭിച്ചിരുന്നു.

തീയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കും. വിവാഹവും വിവാഹവുമായി ബന്ധപ്പെട്ട പരിപാടികളിലും ഇനി 200 പേർക്കു പങ്കെടുക്കാം. മുൻപ് 100 പേർക്കു മാത്രമായിരുന്നു അനുമതി.

മുൻപ് 50 പേരെ മാത്രം അനുവദിച്ചിരുന്ന മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ ഇനി 100 പേർക്കു വരെ പങ്കെടുക്കാം. വിവിധ പ്രദർശന മേളകൾക്കും അനുമതി നൽകിയിട്ടുണ്ട്. അതേ സമയം സാംസ്‌കാരിക, രാഷ്ട്രീയ, പൊതുപരിപാടികൾക്കുള്ള വിലക്ക് തുടരും. മാർച്ച് 2നു നിയന്ത്രണങ്ങൾ സംബന്ധിച്ച് വീണ്ടും അവലോകനം നടത്തുമെന്നു മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു.