ഐപിഎൽ മെഗാ താരലേലം പുരോഗമിക്കുകയാണ്. 590 താരങ്ങളാണ് ഇന്നലത്തെ ഐപിഎൽ മെഗാ ലേലത്തിൽ അണിനിരക്കുന്നതെങ്കിലും അതിൽ നിന്നു 10 ടീമുകളിലേക്കായി എത്തുക പരമാവധി 217 പേർ മാത്രമാണ്. ലേലത്തിൽ കളിക്കാരോടൊപ്പം താരങ്ങളാവുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓക്ഷൻ ടേബിളിലുള്ള രണ്ട് പേർ. മറ്റാരുമല്ല ബോളിവുഡിലെ കിങ് ഖാന്റെ മക്കളാണ് ഇത്തവണ താരങ്ങളായിരിക്കുന്നത്. കൊൽക്കത്തയ്ക്ക് വേണ്ടി സാധാരണ ലേലത്തിൽ പങ്കെടുക്കാറുള്ള ഷാരൂഖ് ഖാന് പകരം മക്കളായ ആര്യനും സുഹാനയുമാണ് ഇത്തവണ എത്തിയത്. മയക്കുമരുന്ന് കേസിൽ ജാമ്യം കിട്ടിയതിന് ശേഷം ആദ്യമായാണ് ആര്യൻഖാൻ പൊതുവേദിയിൽ പ്രത്യക്ഷനാവുന്നത്.

അതേസമയം, ഐപിഎൽ മെഗാ താര ലേലത്തിൽ കോടിപതികളായി മാർക്വി താരങ്ങൾ. ഇന്ത്യൻ മധ്യനിര താരം ശ്രേയസ് അയ്യരാണ് മാർക്വി താരങ്ങളിൽ ഏറ്റവും അധികം തുക സ്വന്തമാക്കിയത്. 2 കോടി അടിസ്ഥാന വില നിശ്ചയിച്ച അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത് 12.25 കോടി രൂപയ്ക്കാണ്. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചപ്പോൾ ഓസീസ് ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാർണറെ 6.25 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.

ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ (5 കോടി), കിവീസ് പേസർ ട്രെന്റ് ബോൾട്ട് (8 കോടി) എന്നിവരെ വാങ്ങിയ രാജസ്ഥാൻ റോയൽസ് ബോളിങ് വിഭാഗം ശക്തമാക്കുന്നതിന്റെ സൂചനയാണു നൽകുന്നത്. അതേസമയം, ഐ.പി.എല്ലിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താര ലേലം ആരംഭിച്ചു. ഡേവിഡ് വാർണറെ 6.25 കോടിക്ക് ഡൽഹി ക്യാപിറ്റൽസിലെത്തിയപ്പോൾ ഫാഫ് ഡ്യൂപ്ലസിസിനെ 7 കോടിക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി. മുഹമ്മദ് ഷമിയെ 6.25 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ചപ്പോൾ ക്വിന്റൻ ഡീക്കോക്കിനെ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിലെത്തിച്ചു.

12.25 കോടിക്ക് ശ്രേയസ് അയ്യരെ കൊൽക്കത്ത ടീമിലെത്തിച്ചപ്പോൾ ട്രെന്റ് ബോൾട്ടിനെ 8 കോടിക്ക് രാജസ്ഥാൻ സ്വന്തമാക്കി.9.25 കോടിക്ക് റബാദയെയും 8.25 കോടിക്ക് ധവാനെയും രവിചന്ദ്ര അശ്വിനെ 5 കോടിക്ക് രാജസ്ഥാൻ ടീമിലെത്തിച്ചു.പത്ത് ടീമുകളിലേക്കായി 590 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്. ദേശീയ ടീമിനായി കളിച്ച 228 താരങ്ങളും ദേശീയ ടീമിനായി കളിക്കാത്ത 335 താരങ്ങളുമാണ് പട്ടികയിലുള്ളത്.