ന്യൂഡൽഹി: രാജസ്ഥാനിലെ ചൂരു നഗരത്തിൽ ജോലി നൽകാമെന്നു വാഗ്ദാനം ചെയ്ത് ഡൽഹി സ്വദേശിനിയായ 25 വയസ്സുകാരിയെ നാല് പേർ ചേർന്നു കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രാജസ്ഥാനിലേക്കു വിളിച്ചു വരുത്തിയശേഷമായാണ് പീഡിപ്പിച്ചത്.

ഇതിനുശേഷം കയ്യുംകാലും കെട്ടി കെട്ടിടത്തിന്റെ മുകളിൽനിന്നു താഴേയ്ക്കു തള്ളിയിട്ടു. കയർ കെട്ടിടത്തിന്റെ വശത്ത് ഉടക്കി നിന്നതുമൂലം യുവതി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസാണ് യുവതിയെ പുറത്തെത്തിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.