- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ നാട്ടിലേക്ക് ഒരാളും തൊഴിൽ സംരംഭവുമായി വരരുത്; ഇതു വരെ നൽകിയത് അഞ്ച് മെമോകൾ; വെടക്കാക്കി തനിക്കാകാം എന്ന ആഗ്രഹം നടക്കില്ല'; തകഴി പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം വില്ലേജ് ഷോപ്പിങ് മാൾ പദ്ധതി ഉപേക്ഷിച്ച് ഉടമ ഫിലിപ്പ് ചെറിയാൻ; നമ്പർ വൺ കേരളത്തിലെ മറ്റൊരു 'വികസന' ലൈൻ
ആലപ്പുഴ: തകഴി പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ പിടിവാശിയും പ്രതികാര നടപടികളും മൂലം ഷോപ്പിങ് മാൾ പദ്ധതി ഉപേക്ഷിച്ച് ഉടമ ഫിലിപ്പ് ചെറിയാൻ. വില്ലേജ് മാൾ എന്ന സ്ഥാപനം തകഴി പഞ്ചായത്തിൽ നിന്ന് പിൻവാങ്ങുന്നുവെന്ന് ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഫിലിപ്പ് ചെറിയാൻ വ്യക്തമാക്കിയത്.
ഈ നാട്ടിലേക്ക് ഒരാളും തൊഴിൽ സംരംഭവുമായി വരരുതെന്ന് തന്റെ കുറിപ്പിൽ ഫിലിപ്പ് ചെറിയാൻ പറയുന്നു. വില്ലേജ് മാൾ എന്ന സ്ഥാപനത്തിന് പഞ്ചായത്ത് സെക്രട്ടറി അഞ്ച് മെമോകളാണ് ഇതുവരെ നൽകിയതെന്നും തന്റെ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കുന്നു.
ഒരു കുടുബത്തെ പോറ്റാൻ കഷ്ടപെടുന്നവന് താങ്ങാകാനാണ് സംരഭവുമായി താൻ വന്നത്. ഭീമമായ തുകമുടക്കിയ പദ്ധതി തകർത്തത്തിലൂടെ, നിങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടില്ല. എല്ലാമാസവും കൃത്യമായി ശമ്പളം വാങ്ങി, നിങ്ങളും കുടുംബവും അർമാദിച്ചു ..ഇനിയും ഒരുപക്ഷെ നിങ്ങൾക്ക് ഒരുപക്ഷെ പ്രമോഷനോ, വല്ല പാരിതോഷികമോ കിട്ടും .
പക്ഷേ അത്രയും തുക എനിക്ക് നഷ്ടമായി. .പിന്നെ കുറേ കുടുബങ്ങൾ അതുമായി ജീവിച്ചുപോകുമായിരുന്നു. സർക്കാർശമ്പളം പോലെയുള്ള തുകയില്ലെങ്കിലും മാന്യമായ ശമ്പളംവാങ്ങി സമൂഹത്തിൽ അന്തസായി ജീവിക്കായിരുന്നുനും കഴിയുമായിരുന്നുവെന്നും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു. വെടക്കാക്കി തനിക്കാകാം എന്ന ആഗ്രഹം ഉടനെ നടക്കില്ലെന്ന് വ്യക്തമാക്കിയാണ് കുറിപ്പ് പൂർത്തിയാക്കുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചും സ്ഥാപനം ഉമയെ അനുകൂലിച്ചും നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. കേരളത്തിൽ ഒരു ചെറു വ്യവസായവും തുടങ്ങാൻ ഇത്തരം ഉദ്യോഗസ്ഥർ അനുവദിക്കില്ലെന്ന വിമർശനമാണ് ഉയരുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
തൽക്കാലം വില്ലജ് മാൾ എന്ന സ്ഥാപനം തകഴിയിൽനിന്നും പിൻവാങ്ങുന്നു.
അതെ ഞാൻ തൽക്കാലം തകഴി പഞ്ചയത്തില് എന്റെപദ്ധതികൾ ഇവിടെ ഉപേക്ഷിക്കുന്നു. ഈ നാട്ടിലേക്ക് ഒരാളും തൊഴിൽ സംരംഭവുമായി വരരുത് .ഒരുസംരഭം ഒരുവ്യക്തിയുടെ മാത്രംനേട്ടത്തിന് എന്നുകരുതുന്ന സർക്കാർജീവനക്കാരുള്ളനാട്ടിൽ ,ഒരുസംരഭകൻ അയാളുടെ അധ്വാനവും സമ്പത്തും ഒരുസമൂഹത്തിന്റെ വളർച്ചക്കാണ് നിക്ഷേപിക്കുന്നത് എന്നുപറഞ്ഞുകൊടുക്കാൻ ആരുമില്ല.
വ്യംഗമായി ആവശ്യപ്പെട്ട കൈക്കൂലി കിട്ടാത്തതിലുള്ള പക,എന്തും എഴുതി സെക്രട്ടറിയെ കൂട്ടുപിടിച്ചു ഒരുകെട്ടിടത്തിന് 5 മെമോകൾ തരുക.
മഹാമാരിയുടെ കാലത്തും വയറുനിറയെ തിന്നാൻ കിട്ടുന്ന പഞ്ചായത്ത് സാങ്കേതിക വിഭാഗം ഓവര്‌സീർ സന്തോഷും, A E സതീഷും , പിന്നെ സെക്രട്ടറിയും ഇനിയും മനസിലാക്കാൻ , ഒരു കുടുബത്തെ പോറ്റാൻകഷ്ടപെടുന്നവന് താങ്ങാകാനാണ് സംരഭവുമായി ഞാൻ വന്നത് .ഭീമമായ തുകമുടക്കിയ എന്റെ പദ്ധതി തകർത്തത്തിലൂടെ ,നിങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടില്ല. എല്ലാമാസവും കൃത്യമായി ശമ്പളം വാങ്ങി ,നിങ്ങളും കുടുബവും അർമാദിച്ചു ..ഇനിയും ഒരുപക്ഷെ നിങ്ങൾക്ക് ഒരുപക്ഷെ പ്രമോഷനോ ,വല്ല പാരിതോഷികമോ കിട്ടും .
പക്ഷേ അത്രയും തുക എനിക്ക് നഷ്ടമായി. .പിന്നെ കുറേ കുടുബങ്ങൾ അതുമായി ജീവിച്ചുപോകുമായിരുന്നു. സർക്കാർശമ്പളം പോലെയുള്ള തുകയില്ലെങ്കിലും മാന്യമായ ശമ്പളംവാങ്ങി സമൂഹത്തിൽ അന്തസായി ജീവിക്കായിരുന്നുനും കഴിയുമായിരുന്നു .
പൗരൻ എന്നനിലയിൽ പഞ്ചായത്ത് ഓഫീസിൽവച്ച വ്യക്തിപരമായി എന്നെആക്ഷേപിച്ച ഓവര്‌സീർ സന്തോഷിനെതിരെ രേഖാമൂലം പരാതിനൽകിയിട്ടും , മറുപടി തരാത്തവർക്കും ഒരു ഉദ്ദേശമേ ഉള്ളു..
ഓവര്‌സീർ സന്തോഷ്, ഇയാൾ മുൻ പ്രസിഡന്റിനോട് പറഞ്ഞ വാക്കുകൾ കുറച്ചുപേർക്ക് ജോലികിട്ടും എന്നുപറഞ്ഞു എന്ത് നിയമ വിരുദ്ധതയും ആകാമോ എന്ന്? എനിക്ക് വല്ലാതെ ആത്മ രോഷം കൊള്ളിക്കുന്നെകിലും, അതാണ്‌സത്യം ,കുറച്ചുപേർക്ക് ജോലിയിലൂടെ നല്ലഒരുജീവിതം അതായിരുന്നു എന്റെ ലക്ഷ്യവും.,
തറനിരപ്പിലിരിക്കുന്ന അംഗ പരിമിതരുടെ ശുചിമുറിക്കു റാംപ് ഇല്ല എന്നുകാണിച്ചു എനിക്കയച്ച മെമോ മാത്രംമതി , നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്. അല്ലെങ്കിൽ പരിശോധിക്കേണ്ടവർ തീർച്ചയായും ഓവര്‌സീർ സന്തോഷിന്റേയും , ഏ ഇ സതീഷിന്റെയും സാങ്കേതിക വിഭാഗത്തിൽ ജോലിക്കു പ്രാപ്തരാണോ എന്ന്. ഇവർ തരുന്ന റിപ്പോർട്ടുകൾ അക്ഷരം വായിക്കാതെ ഒപ്പിട്ടുനൽകുന്ന സെക്രട്ടറി എന്ത് മനോധർമത്തിലാണ് ജോലി ചെയ്യുന്നത് ?ഇഷ്ടക്കാരുടെ ഏതുപ്രവർത്തിയും കണ്മുൻപിലുണ്ടാകിലും കണ്ടില്ല എന്ന് നടിക്കുമോ?പരാതിക്കാരുണ്ടെങ്കിൽ പണികൊടുക്കാം എന്നാണോ സർക്കാർ നിയമം ?
സന്തോഷ് ആഗ്രഹിക്കുന്ന വ്യക്തികൾക്ക് തൽക്കാലം നേട്ടമുണ്ടാകട്ടെ .പക്ഷേ ഇയാളുടെ വെടക്കാക്കി തനിക്കാകാം എന്ന ആഗ്രഹം ഉടനെ നടക്കില്ല .
ന്യൂസ് ഡെസ്ക്