- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
എൽ.ഐ.സി അഞ്ച് ശതമാനം ഓഹരി വിറ്റഴിക്കുന്നു; കേന്ദ്രസർക്കാർ വിറ്റഴിക്കുന്നത്. 31.62 കോടി ഓഹരികൾ
കൊച്ചി: പൊതുമേഖലാ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി അഞ്ച് ശതമാനം ഓഹരി വിറ്റഴിക്കുന്നു; എൽ.ഐ.സി. പ്രാഥമിക ഓഹരി വിൽപ്പന(ഐ.പി.ഒ.)യ്ക്കായി ഓഹരിവിപണി നിരീക്ഷണ ബോർഡായ 'സെബി'ക്ക് കരടുരേഖ സമർപ്പിച്ചു. അഞ്ചുശതമാനം ഓഹരികളാണ് ഐ.പി.ഒ.യിലൂടെ കേന്ദ്രസർക്കാർ വിറ്റഴിക്കുന്നത്. 31.62 കോടി ഓഹരികൾ വരുമിത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ.യിൽ പുതിയ മൂലധനം ലക്ഷ്യമിടുന്നില്ല.
വിൽപ്പനയ്ക്കുവെക്കുന്ന മൊത്തം ഓഹരികളിൽ 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കായി വകയിരുത്തും. ഇതിൽ അർഹരായ ജീവനക്കാർക്കും പോളിസി ഉടമകൾക്കും റിസർവേഷൻ ഉണ്ടാകും. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്കും മുൻഗണന ലഭിക്കും.
അടുത്തമാസത്തോടെ ഐ.പി.ഒ. പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓഹരിവില പിന്നീട് നിശ്ചയിക്കും. നിലവിൽ കമ്പനി പൂർണമായും കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലാണ്.
Next Story