- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ ശിരോവസ്ത്രം അഴിപ്പിച്ചു എന്ന പരാതി; ബെംഗളൂരുവിൽ പബ്ലിക് സ്‌കൂൾ ടീച്ചർക്ക് സസ്പെൻഷൻ
മംഗളുരു: ബെംഗളൂരു ചന്ദ്ര ലേഔടിലെ വിദ്യാസാഗർ ഇംഗ്ലീഷ് പബ്ലിക് സ്‌കൂൾ ടീച്ചർ ശശികലയെ സർവീസിൽ നിന്ന് അന്വഷണ വിധേയമായി സസ്പെൻഡ് ചെയ്തു. നോട്ടീസ് ബോർഡ് ശിരോവസ്ത്രത്തെ അധിക്ഷേപിക്കാൻ ഉപയോഗിച്ചു എന്ന പരാതിയെത്തുടർന്നാണ് നടപടി.
ഈ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ ശിരോവസ്ത്രം അഴിപ്പിച്ചു എന്ന പരാതിക്ക് പിന്നാലെയാണ് നോട്ടീസ് ബോർഡിലൂടെ മോശം പരാമർശങ്ങൾ നടത്തിയത്. ഇതറിഞ്ഞ രക്ഷിതാക്കൾ ശനിയാഴ്ച സ്‌കൂളിൽ എത്തി പ്രതിഷേധം അറിയിച്ചു. കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടു.
ഇരുപത് വർഷം മുമ്പ് തുടങ്ങിയ ഈ സ്‌കൂളിൽ 80 ശതമാനവും മുസ്ലിം വിദ്യാർത്ഥികളാണ്. ഒരാളുടെ മോശം പ്രവൃത്തി ഈ സ്ഥാപനത്തിലും പുറത്തും നിലനിൽക്കുന്ന സാമുദായിക സൗഹാർദ്ദം തകരാൻ ഇടയാവരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് പ്രതിഷേധം അറിയിക്കാൻ എത്തിയ രക്ഷിതാക്കളിൽ ഒരാളായ ശിഹാബുദ്ദീൻ പറഞ്ഞു. സംഭവം അറിഞ്ഞ് വിദ്യാഭ്യാസ ഉപഡയറക്ടറും പൊലീസ് ഓഫീസർമാരും സ്‌കൂളിൽ എത്തിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്