മലപ്പുറം : കോളേജ് യൂണിയൻ ഇലക്ഷനോടനുബന്ധിച്ചു മലപ്പുറം ജില്ലയിലെ കാമ്പസ് യൂണിറ്റ് നേതൃസംഗമം നടത്തി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി ഫയാസ് ഹബീബ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് സി പി ഷരീഫ്, അസിസ്റ്റന്റ് കാമ്പസ് സെക്രട്ടറി ഷാറൂൺ അഹ്‌മദ്, ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി, സെക്രടറിയേറ്റ് മെമ്പർ മുഹ്‌മിൻ എന്നിവർ സംസാരിച്ചു.