- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതു സർക്കാരിന്റെ മദ്യവർജ്ജന നയം ശുദ്ധ തട്ടിപ്പ;.നാടുനീളെ മദ്യശാലകൾ തുറക്കാൻ വീണ്ടും നീക്കം; ശക്തമായ ജനകീയ സമരം സംഘടിപ്പിക്കും
തൃപ്പൂണിത്തുറ:മദ്യവർജ്ജന ബോധവൽക്കരണത്തിനായി പൊതുഖജനാവിൽനിന്ന് കോടി കണക്കിന് രൂപ ചെലവിടുകയും അതിനോടൊപ്പം നാടുനീളെ മദ്യശാലകൾ തുറന്നു മദ്യം കുത്തി ഒഴുകുകയും ചെയ്യുന്ന ഇടതു സർക്കാരിന്റെ മദ്യവർജ്ജന നയം ശുദ്ധ തട്ടിപ്പാണെന്ന് മദ്യവിരുദ്ധ ജനകീയ സമരസമിതി സംസ്ഥാന കൺവീനറും ലിക്കർ ക്വിറ്റ് കേരള കാമ്പയിൻ സംസ്ഥാന കോർഡിനേറ്ററുമായ എൻ ആർ മോഹൻ കുമാർ അഭിപ്രായപ്പെട്ടു.
നിലവിൽ 700 ലധികം ബാറുകളും കൺസ്യൂമർ ഫെഡ് ന്റെതടക്കം 360 സർക്കാർ ഔട്ട്‌ലെറ്റുകളും 3590 കള്ള് ഷാപ്പുകളും നിരവധി ബിയർ - വൈൻ പാർലറുകളുമാണ് കൊച്ചു കേരളത്തിൽ തുറന്നു വച്ചിരിക്കുന്നത്. ഈ നാടിന്റെ ഏറ്റവും വലിശ ശാപമായി മദ്യവും മയക്കുമരുന്നും മാറിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് വീണ്ടും 267 ഔട്ട് ലെറ്റുകൾ കൂടി തുറക്കാൻ ബിവറേജസ് കോർപ്പറേഷൻ നീക്കം നടത്തുന്നത്.
കള്ള് അവശ്യ വസ്തുവാണെന്ന് പ്രഖ്യാപിച്ചതു വഴി ഷാപ്പുകളിൽ ഒഴുക്കുന്ന വ്യാജ കള്ളിന് കൂടി നിയമ പരിരക്ഷയാണ് സർക്കാർ നൽകിയിരിക്കുന്നത്. നാടിനെ മദ്യത്തിൽ മുക്കികൊണ്ട് 'മദ്യവർജ്ജനം' നടപ്പിലാക്കുന്ന ജനദ്രോഹത്തിനെതിരെ മുഴുവൻ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളേയും വ്യക്തികളേയും കോർത്തിണക്കി ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.