കോഴിക്കോട്: നമ്പർ 18 ഹോട്ടൽ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി പാർട്ടികൾക്കിടെ നിരവധി പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതടക്കമുള്ള കാര്യങ്ങൾ വെളിപ്പെടുത്തി കെണിയിൽപ്പെട്ട കോഴിക്കോട് സ്വദേശിനിയായ യുവതി. ബിസിനസ് മീറ്റിംഗിന്റെ പേരിൽ ഹോട്ടലിൽ എത്തിച്ച് താനുൾപ്പെടെ യുവതികളെ കെണിയിൽപ്പെടുത്താൻ ഹോട്ടലുടമ റോയ് വയലാട്ട്, സുഹൃത്ത് സൈജു തങ്കച്ചൻ, റോയിയുടെ കൂട്ടാളി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമ ദേവ് എന്നിവർ ശ്രമിച്ചെന്നാണ് യുവതി ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുന്നത്.

അഞ്ജലി റിമാ ദേവിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യവെ സഹപ്രവർത്തകരായ പെൺകുട്ടികളെയടക്കം ബിസിനസ് മീറ്റിംഗിനെന്ന പേരിൽ നമ്പർ 18 ഹോട്ടലിൽ എത്തിച്ച് മയക്ക് മരുന്ന് നൽകി കെണിയിൽപ്പെടുത്താൻ ശ്രമിച്ചെന്നാണ് യുവതി വെളിപ്പെടുത്തിയത്. ഹോട്ടലിൽ എത്തിയപ്പോൾ അവിടെ നേരിട്ടു കണ്ട കാഴ്ചകൾ ഭീതിപ്പെടുത്തുന്നതാണെന്നും യുവതി തുറന്നു പറയുന്നു.

അഞ്ജലി റിമാ ദേവ് എന്ന വ്യക്തിയോട് ഒപ്പം രണ്ടെകാൽ മാസം മാത്രമെ ജോലി ചെയ്തിട്ടുള്ളുവെങ്കിലും ഒരു ജന്മം മൊത്തം മറ്റുള്ളവരോട് വിളിച്ചു പറയത്തക്ക ഒട്ടേറെ അനുഭവങ്ങളാണ് ഉണ്ടായതെന്ന തുറന്നു പറച്ചിലോടെയാണ് അഭിമുഖം തുടങ്ങുന്നത്. താനൊരു യൂടൂബറാണെന്നും അഞ്ജലിയെ പരിചയപ്പെടുന്നത് താൻ താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ താഴത്തെ നിലയിലെ താമസക്കാരി എന്ന നിലയ്ക്കാണെന്നും യുവതി പറയുന്നു. അഞ്ജലിക്ക് അച്ഛനും അമ്മയും ഇല്ല, 19 വയസ്സിലെ സ്വന്തമായി ബിസിനസ് ചെയ്ത്ുവരുന്നു. യുവ ബിസിനസ് സംരഭക എന്നാണ് അവർ സ്വയം വിശേഷിപ്പിച്ചിരുന്നത് എന്നും യുവതി പറയുന്നു. ഒട്ടേറെ പേർക്ക് ജോലി നൽകിയിട്ടുണ്ട്. സാമുഹ്യ മാധ്യമങ്ങളിലടക്കം ജനശ്രദ്ധയാകർഷിച്ച വ്യക്തിയാണ് എന്നൊക്കെ പറഞ്ഞാണ് തന്നെ അഞ്ജലി പരിചയപ്പെട്ടതെന്നും യുവതി പറയുന്നു.

ഓണക്കാലത്ത് ഫുഡ് റിലേറ്റഡ് വീഡിയോ ചെയ്യാൻ ക്ഷണിക്കുകയും അങ്ങനെ പോകുകയും ചെയ്തിരുന്നു. അവിടെ വച്ച് പ്രമുഖ പത്രങ്ങളിൽ വന്ന തന്റെ അഭിമുഖങ്ങൾ അഞ്ജലി കാണിച്ചുതന്നു. യൂടൂബർ എന്ന നിലയിൽ പ്രവർത്തിക്കുന്നതല്ലെ, ഇവിടെ ജോലി ചെയ്തുകൂടെ എന്ന് ചോദിച്ചു. അങ്ങനെയാണ് എക്‌സിക്യൂട്ടിവ് അസിസ്റ്റന്റ് എന്ന നിലയിൽ ജോലിയിൽ പ്രവേശിച്ചത്. ജോലിക്ക് കേറി ആദ്യത്തെ ഒരാഴ്ച അവർ ഓഫീസിൽ വന്നിരുന്നില്ല. കോവിഡ് ആണ് കാരണമായി പറഞ്ഞത്. കൊച്ചിയിലും ചെന്നൈയിലും ഓഫീസുണ്ട് മുപ്പത്തിയഞ്ചോളം സ്റ്റാഫുണ്ട് എന്നൊക്കെ പറഞ്ഞിരുന്നു.

അവരോടൊപ്പം ചെറിയ യാത്രകൾ നടത്തുന്നതിനിടെ പല സാധനങ്ങളും ക്രയവിക്രയം നടത്തുന്നത് കണ്ടിരുന്നു. പന്തീരങ്കാവ് മെഡിക്കൽ ഷോപ്പിൽ നിന്നും വലിയ അളവിൽ വൈ്റ്റമിൻ സി ടാബ് ലെറ്റ് വാങ്ങിയിട്ട് വീട്ടിൽ കൊണ്ടുവന്ന് അത് കളയുകയും അതിനുള്ളിൽ പഞ്ഞി നിറച്ചിട്ട് വേറെന്തോ കൽക്കണ്ടം പോലൊരു സാധനം വയ്ക്കുന്നതും കണ്ടിരുന്നു. അത് ചോദിച്ചപ്പോൾ അമ്മ ബി പി കംപ്ലയിന്റായിട്ടാണ് മരിച്ചത്, തനിക്കും ആ പ്രശ്‌നമുണ്ട്. അതുകൊണ്ട് കഴിക്കുന്നതാണ്. ഹൈദരാബാദിൽ നിന്നും വരുത്തുന്നതാണ് എന്ന് പറഞ്ഞു. ഇവർ താമരശേരി, കൊടുവള്ളി എന്നിവിടങ്ങളിൽ നിന്നുമാണ് വാങ്ങിയിരുന്നത്.

നമ്പർ 18 ഹോട്ടലിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ ഇവരുടെ പേരും ഉയർന്നു കേട്ടിരുന്നു. ഇത് നേരിട്ട് ചോദിച്ചു. അതേ എന്നായിരുന്നു മറുപടി.
തന്റെ കുറച്ച് സ്വർണവും പണവും അവർ കൈപ്പറ്റിയിരുന്നു. ജോലിക്ക് കയറി ഒരാഴ്ച കഴിഞ്ഞപ്പോൾ സ്വർണം ഇവിടെ ഉപയോഗിക്കാൻ പറ്റില്ല എന്ന് പറഞ്ഞു അങ്ങനെ അഴിച്ചുവച്ചിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ പണയം വയ്ക്കാൻ തരുമോ എന്ന് ചോദിച്ചു. അങ്ങനെ അവരെ കൂട്ടിട്ട് പോയി ഇരുവരുടേയും അക്കൗണ്ടിലായിട്ടാണ് ബാങ്കിൽ പണയം വച്ചത്. പണം വാങ്ങി മൂന്ന് നാല് ദിവസം കൊണ്ട് തരാമെന്ന് പറഞ്ഞെങ്കിലും തന്നില്ല.

ഇവരുടെ സ്വഭാവദൂഷ്യം കുറച്ചുകഴിഞ്ഞ് മനസിലായെങ്കിലും കുറച്ചു ദിവസം കൂടി തുടരേണ്ടി വന്നു. ജോലിക്കായി എടുത്തെങ്കിലും അവിടെ പ്രത്യേകിച്ച് ജോലിയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും പതിനയ്യായിരം രൂപ ശമ്പളം കിട്ടി. കൂടാതെ ബിസിനസ് കൺസൾട്ടേഷൻ എന്ന രീതിയിൽ കമ്മീഷനും നൽകി. ഇല്ലാത്ത കമ്പനികളുടെ പേരിലായിരുന്നു ഈ ഇടപാടുകളെല്ലാം.

ഇവർക്ക് ശരിക്കും ബന്ധമുണ്ടായിരുന്നത് ലഹരി ഇടപാടായിരുന്നു. കോഴിക്കോട് ഹൈലറ്റ് ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നത്. ഓഫീസിനേക്കാൾ കൂടുതൽ ഫ്‌ളാറ്റുമായി കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകൾ. ലഹരി ഇടപാടുകൾക്ക് പുറമെ ഹണിട്രാപ്പ് ഉണ്ടായിരുന്നു. ഇത് പിന്നീടാണ് തിരിച്ചറിഞ്ഞത്. പെൺകുട്ടികളെ മദ്യം കൊടുത്ത് ദൃശ്യങ്ങൾ പകർത്തി അത് കാണിച്ചാണ് പണം തട്ടിയിരുന്നത്.

അഞ്ജലിക്ക് വീട്ടുകാരുമായൊന്നും ബന്ധമില്ല. അത് ചോദിക്കുമ്പോൾ ബിസിനസ് തിരക്കുകൾ പറഞ്ഞാണ് ഒഴിഞ്ഞത്. നർക്കോട്ടിക് ലിസ്റ്റിലുണ്ട്, അതുകൊണ്ടാണ് വീട്ടിൽ ഇവരെ കേറ്റാത്തതെന്ന് പിന്നീട് തനിക്ക് മനസിലായി. അത് നേരിട്ട് ചോദിച്ചു. അത് അറിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം തന്റെ ജോലി ഉപേക്ഷിച്ചെന്നും യുവതി പറയുന്നു.

കൊച്ചിയിൽ ബിസിനസ് ട്രിപ്പുണ്ടെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. ഫാമിലിയോട് ഒപ്പം എത്തിക്കോളാം, അവരോട് പൊയ്‌ക്കോളാൻ പറഞ്ഞു. പിന്നീട് മീറ്റിങ് ക്യാൻസൽ ചെയ്തു എന്ന് പറഞ്ഞു വിളിച്ചു. തന്റെ ഭർത്താവ് ജോലി ചെയ്യുന്ന വയനാട്ടിലേക്ക് തിരിച്ചുപോയെന്ന് വ്യക്തമായപ്പോൾ അഞ്ജലി വീണ്ടും വിളിച്ചു. ബിസിനസ് ട്രിപ്പ് ക്യാൻസൽ ചെയ്യുന്നില്ലെന്നും രാത്രി പോണം എന്ന് ആവശ്യപ്പെട്ടു. തനിക്കൊപ്പം സഹപ്രവർത്തകരായ അഞ്ച് പെൺകുട്ടികളും ഒരുമിച്ചാണ് ടാക്‌സി കാറിൽ എറണാകുളത്തേക്ക് തിരിച്ചത്.

ആദ്യം ഹോളിഡേയ്‌സിലാണ് കൊണ്ടുപോയത്. അവിടെ നിന്നും പിറ്റേ ദിവസമാണ് നമ്പർ 18 ഹോട്ടലിൽ കൊണ്ടുപോയത്. ബിസിനസ് മീറ്റിങ് എവിടെയാണെന്ന് ചോദിച്ചു അത് സെന്റർ സ്‌ക്വയർ മാളിലാണ് പറഞ്ഞു. പ്രഹസനം പോലെ മീറ്റിങ് കൂടിയത്. കുറെ ഇൻവെസ്‌റ്റേഴ്‌സ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചുള്ള മീറ്റിംഗായിരുന്നു.

ഷൈജു തങ്കച്ചൻ എന്നയാൾ നിരന്തരം അഞ്ജലിക്ക് ഫോൺ ചെയ്തിരുന്നു. ഹോട്ടലിൽ താമസിക്കുന്നതിനിടെ പലതവണ ഷൈജു നേരിട്ട് വരികയുണ്ടായി. അന്ന് രാത്രി പ്രധാനപ്പെട്ട മീറ്റിങ് ഉണ്ട് ഒരുങ്ങിയിരിക്കണം എന്ന് പറഞ്ഞു. അഞ്ജലി ആദ്യം പോകുകയും പിന്നീട് മറ്റൊരു വണ്ടിയിൽ താനടക്കമുള്ളവർ പോയി. ക്രൗൺ പ്ലാസയിൽ എത്തിക്കഴിഞ്ഞപ്പോൾ പുറത്തിറങ്ങി. അവിടെവച്ചാണ് ഷൈജു തങ്കച്ചനെ കാണുന്നത്. മോഡൽസിനെ പിന്തുടർന്ന് മരണത്തിന് ഇടയാക്കിയ വ്യക്തിയെയാണ് അവിടെവച്ച് അന്ന് കണ്ടതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

ബാക്കി പെൺകുട്ടികൾ എവിടെ എന്ന് ഷൈജു ചോദിച്ചു. ഇവിടെവച്ചല്ല ഡിന്നർ മറ്റൊരു സ്ഥലത്ത് വച്ചാണ് എന്ന് അഞ്ജലി പറഞ്ഞ് മറ്റൊരു ഹോട്ടലിലേക്ക് കൂട്ടികൊണ്ടു പോയി. ഷൈജു തങ്കച്ചന്റെ കാറിലാണ് യാത്രതിരിച്ചത്. അവിടെ നി്ന്നുമുള്ള യാത്രക്കിടെ ഷൈജുവിന്റെ വണ്ടിയിൽ കയറി പോകുന്നതിനിടെ ഹോട്ടൽ ഉടമ റോയിയെ വിളിച്ചു. അങ്ങനെയാണ് റോയിയുടെ പേര് കേൾക്കുന്നത്. റോയിച്ചായ ഞാൻ അഞ്ചാറ് പെൺകുട്ടികളെ കൊണ്ടുവരുന്നുണ്ട് എന്ന് ഷൈജു പറയുന്നത് കേട്ടു. നല്ലൊരു പാർട്ടിയിൽ പങ്കെടുക്കാമെന്ന് പ്രതീക്ഷിച്ചാണ് പോയത്. ഇത്തരമൊരു കെണി പ്രതീക്ഷിച്ചിരുന്നില്ല.

ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളോട് തട്ടമൊന്നും ഇടരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. അവർ അത് അനുസരിച്ചു. നമ്പർ 18 ൽ എത്തിയപ്പോൾ ആദ്യം അസ്വഭാവികത ഒന്നും തോന്നിയില്ല. ഹബ്ബിലേക്ക് എത്തി. അവിടുത്തെ ദൃശ്യങ്ങൾ പുറത്തുനിന്നും കാണാൻ പറ്റുമായിരുന്നില്ല. ആദ്യം മുഖമൊന്നും തിരിച്ചറിഞ്ഞില്ല. കൂറെ സെലിബ്രിറ്റികൾ അന്ന് അവിടെയുണ്ടായിരുന്നു. ഫോട്ടോകൾ ക്യാമറയിൽ പകർത്തിയപ്പോൾ എടുക്കാൻ പാടില്ലെന്ന് പറഞ്ഞു. എടുത്ത ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു.

ഒരു ക്യാബിനിൽ ഒരു സ്ത്രീ എല്ലാവർക്കും മദ്യം ഒഴിച്ചുകൊടുക്കുന്നത് കണ്ടു. ഒപ്പമുണ്ടായിരുന്നവർ അടക്കം അവിടെ നിന്നും കഴിക്കേണ്ട എന്ന് തീരുമാനിച്ചു. കഴിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ അഞ്ജലിയും ഷൈജുവും നിരന്തരം കഴിക്കാൻ വേണ്ടി നിർബന്ധിച്ചു. കഴിക്കാനായി പല വിഭവങ്ങൾ കൊണ്ടുവന്നു തന്നു. എന്നിട്ടും കഴിക്കാൻ വിസമ്മതിച്ചു.

പിന്നീട് അഞ്ജലി അപ്രത്യക്ഷയായി. റോയിയുടെ കൂടെയാണ് തിരിച്ചുവന്നത്. കുറച്ചു സമയം പെൺകുട്ടികൾ ഡാൻസ് ഒക്കെ കളിക്കുന്നുണ്ടായരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പാർട്ടി ലഹരിയുടെ ഒരു മൂർദ്ധന്യാവസ്ഥയിലെത്തി.

റോയ് വന്ന ശേഷം അവിടുത്തെ മൂഡ് ആകെ മാറി. തങ്ങളോടൊക്കെ ചിരപരിചിതനായാണ് പെരുമാറിയത്. കെട്ടിപ്പിടിക്കുന്നു. ഡാൻസ് കളിക്കാൻ വിളിക്കുന്നു. എന്നാൽ തന്റെ ഒപ്പമുള്ളവർ അടക്കം ഒരു സ്പീക്കറിന്റെ അടുത്തേക്ക് മാറിനിന്നു. മാറി നിന്നിട്ടും റോയി വന്ന് കൈയിൽ പിടിച്ചിട്ട് ഒപ്പം ഡാൻസ് ചെയ്യാൻ നിർബന്ധിച്ചു.

പിന്നീട് പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കണ്ടത്. പെൺകുട്ടികളുടെ ദേഹത്ത് ലൈംഗിക ആസക്തിയോടെ തൊടുന്നത് അവർ അറിയുന്നുണ്ടായിരുന്നില്ല. അത്രത്തോളം അവർ ലഹരിക്ക് അടിമയായി സ്വബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കും. ചെറിയ പെൺകുട്ടികളുണ്ട്, വലിയവരുണ്ട് അവരുടെ ദേഹത്ത് ലൈംഗിക ആസക്തിയോട് കൂടി പിടിക്കുന്നത് പലതവണ കണ്ടു. ഇത് കണ്ട് ഭയപ്പെട്ടു പുറത്തിങ്ങി. തിരിച്ചു പോകണമെന്ന് പറഞ്ഞ് വാശി പിടിച്ചു. പാർട്ടി കഴിയാതെ പുറത്തിറങ്ങാൻ പറ്റില്ല എന്ന് അവർ പറഞ്ഞു.

റോയ് ആണ് പ്രധാനമായും ഈ രീതിയിൽ പെൺകുട്ടികളോട് മോശമായി പെരുമാറുന്നത് കണ്ടത്. പല തവണ താനും ഒപ്പമുള്ള പെൺകുട്ടികളും പുറത്തിറങ്ങാൻ വാശിപിടിച്ചു. തന്റെ ഒപ്പം വന്നവരെ കൂട്ടി പുറത്തിറങ്ങി. അഞ്ജലിയും ഷൈജു തങ്ങളോടൊപ്പം വന്നു. അവർ തങ്ങളെ ലിഫ്റ്റിൽ കയറ്റി മൂന്നാം നിലയിൽ കൊണ്ടുപോയി. അവിടെ വല്ലാത്ത കാഴ്ചകളാണ് കണ്ടത്. ഒട്ടേറെ ലഹരി വസ്തുക്കൾ അവിടെയുണ്ടായിരുന്നു. കുപ്പിക്കകത്ത് എന്തോ സാധനം മുക്കിയിട്ട് വലിക്കുന്നുണ്ടായിരുന്നു. അഞ്ജലി അതിന്റെ ഒപ്പം കൂടി.

കട്ടിലിൽ ആണും പെണ്ണും ഒക്കെ ലൈംഗിക വ്യത്യാസമില്ലാതെ എന്തെക്കെയോ ചേഷ്ടകൾ കാണിക്കുന്നുണ്ടായിരുന്നു. തിരിച്ചു പോകാൻ നിർബന്ധിച്ച് ഇറങ്ങിയപ്പോൾ തടഞ്ഞു. തിരിച്ചിറങ്ങിയപ്പോൾ ഷൈജുവും റോയിയും ഒരു ഹിന്ദിക്കാരനും ലിഫ്റ്റിൽ കയറി മുകളിലേക്ക് വന്നു. തങ്ങളെ ചൂണ്ടിക്കാണിച്ച് ഇവരെ എന്തിനാണ് ഇങ്ങോട്ട് കൊണ്ടുവന്നത് എന്ന് ചോദിച്ചുകൊണ്ട് റോയ് ഷൈജുവിനെയും അഞ്ജലിയേയും ശകാരിച്ചു.

റോയിയെ കണ്ടപ്പോൾ വീണ്ടും ഭയം വർദ്ധിച്ചു. റിസപ്ഷനിലേക്ക് പോകാൻ ലിഫ്റ്റിൽ കയറിയപ്പോൾ ഷൈജു പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഒപ്പമുള്ള പെൺകുട്ടികൾക്കൊപ്പം ലിഫ്റ്റിൽ കയറി താഴെ റിസപ്ഷനിൽ എത്തി. പിന്നീട് കാറിൽ കയറി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അഞ്ജലിയും ഷൈജുവും വന്നു പോകരുത്, റോയിയെ പിണക്കാനാവില്ല എന്ന് പറഞ്ഞ് നിർബന്ധിച്ചു. ആരെയും സഹായത്തിന് വിളിക്കാനായില്ല.

കുറച്ചു കഴിഞ്ഞ് മറ്റൊരു പെൺകുട്ടിയോടൊപ്പം വന്നു. ഇവരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. വലിയ സെലിബ്രിറ്റിയുടെ സുഹൃത്താണ് എന്നുപറഞ്ഞാണ് പരിചയപ്പെട്ടത്. ഭയപ്പെടേണ്ട കാര്യമൊന്നും ഇവിടെയില്ല എന്ന രീതിയിൽ സംസാരിച്ചു. ഇവിടെ നേരിട്ട് കണ്ട കാഴ്ചകൾ പുറത്തു പറയുമോ എന്ന പേടിയായിരുന്നു അവർക്ക്.

റോയിച്ചനോട് ഒരു ബൈ പറഞ്ഞിട്ട് വരാം എന്ന് പറഞ്ഞ് നിർബന്ധിച്ചു. ഷൈജുവിനെ കൂട്ടി തിരിച്ചു പോകാനായി വിളിക്കാൻ ചെന്നപ്പോൾ കണ്ടത് ഭയപ്പെടുത്തുന്ന ദൃശ്യങ്ങളായിരുന്നു. അത് എന്തുകൊണ്ടാണ് എന്ന് പോലും വിശദീകരിക്കാൻ തനിക്ക് കഴിയുന്നില്ലെന്നും യുവതി പറയുന്നു അഞ്ജലി എന്തുകൊണ്ടാണ് പെണ്ണും പെണ്ണും തമ്മിലുള്ള ലൈംഗികതയിൽ ഏർപ്പെടുന്നത് എന്ന് എനിക്ക് തോന്നിപ്പോയി.
സ്ത്രീകളുടെ തന്നെ നഗ്ന ശരീരത്തിൽ സ്ത്രീകൾ തന്നെ ലൈംഗിക ആസക്തിയോടെ ചില ചേഷ്ടകൾ ചെയ്യുന്ന കാഴ്ചകൾ താൻ കണ്ടു. ഇത് കണ്ട് ഭയപ്പെട്ടു, ശബ്ദം പുറത്തുവരുന്നുണ്ടായിരുന്നില്ല. തിരിച്ച് വണ്ടിയിൽ പോയി ഇരുന്നു.

ലിംഗവ്യത്യാസമില്ലാതെ ഒളിയും മറയുമില്ലാതെ ഒട്ടെറെ പുരുഷന്മാരും സ്ത്രീകളും പരസ്പരം ലൈംഗിക ആസക്തിയോടെ പെരുമാറുന്നതാണ് അന്ന് അവിടെ കണ്ടത്. മയക്ക് മരുന്ന് ഉപയോഗിച്ച ശേഷം സ്ത്രീകളെ നഗ്‌നയാക്കി ദേഹത്ത് മയക്കുമരുന്നിട്ട് നാവുകൊണ്ട് നക്കിയെടുക്കും.

അഞ്ജലി മറ്റൊരു പെൺകുട്ടിയുടെ ശരീരത്തിൽ മയക്കുമരുന്ന് ഇട്ടശേഷം ഇങ്ങനെ പെരുമാറുന്നത് നേരിട്ടു കണ്ടു. കെണിയിൽപ്പെട്ട് വരുന്നവരേക്കാൾ കൂടുതൽ ഇത്തരം കാര്യങ്ങൾ ആസ്വദിക്കാൻ വേണ്ടി വരുന്നവരാണ് കൂടുതൽ എന്നാണ് തോന്നിയത്.

ലഹരിപാർട്ടി കഴിഞ്ഞ് പിന്നീട് അഞ്ജലിയും ഷൈജുവും വന്നു. അഞ്ജലിയെ ഹോട്ടലിൽ എത്തിച്ച് റൂമിൽ പൂട്ടിയിട്ടിട്ടു. അവർ അത്രത്തോളം ലഹരി ഉപയോഗിച്ച് ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. താനും ഒപ്പമുള്ള പെൺകുട്ടികളും അവിടെ തങ്ങാൻ വിസമ്മതിച്ചു. പിന്നെ ഷൈജുവിനൊപ്പം മറ്റൊരു ഹോട്ടലിലേക്ക് താമസം മാറ്റി. നേരം വെളുക്കുന്നത് വരെ റിസപ്ഷനിൽ ചിലവഴിച്ചു. വീണ്ടും മീറ്റിങ് എന്നൊക്കെ പറഞ്ഞ് അഞ്ജലി കൂട്ടിയിട്ട് പോകാൻ ശ്രമിച്ചു. ആരും കൂട്ടാക്കിയില്ല. ഒപ്പമുള്ള പെൺകുട്ടികളെ കൂട്ടി യാത്ര തിരിച്ചു അവരെ നാട്ടിൽ എത്തിച്ചു.

ഇതൊരു ട്രാപ്പാണ് എന്ന് മനസിലാക്കിയിരുന്നില്ല. ലഹരി കഴിക്കാതിരുന്നതുകൊണ്ടു മാത്രമാണ് അന്ന് രക്ഷപ്പെട്ടത്. ഇൻവെസ്റ്റർ മീറ്റിങ് എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. യുവതി ആയതുകൊണ്ടാണ് അഞ്ജലിയെ വിശ്വസിച്ചത്. ഇവർ നല്ല സ്മാർട്ടായിരുന്നു. നമ്പർ 18 ഹോട്ടലിൽ ലഹരി ഉപയോഗിച്ച് അഞ്ജലി മോശമായി പെറുമാറിയെങ്കിലും അവർ ഇരയാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ഇവർ ലഹരി ഇടപാടിലെയും മനുഷ്യക്കടത്തിലെയും മുഖ്യകണ്ണിയാണെന്ന് തിരിച്ചറിഞ്ഞത്.

തിരിച്ച് നാട്ടിലെത്തിയ ശേഷം താനടക്കമുള്ളവർ താമസം മാറ്റി. ബാക്കിയുള്ള പെൺകുട്ടികൾ അന്ന് തന്നെ ജോലി ഉപേക്ഷിച്ചു. തന്റെ പണവും സ്വർണവും അഞ്ജലി കൈവശപ്പെടുത്തിയതുകൊണ്ട് ജോലി ഉപേക്ഷിക്കാൻ പറ്റിയില്ല. എറണാകുളത്ത് കണ്ട് കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ താൻ ഇരയാക്കപ്പെട്ടതാണ് എന്നാണ് പറഞ്ഞത്. അഞ്ജലി ഷൈജുവിനൊപ്പം അഞ്ചാറു വർഷം ലിവിങ് ടുഗദർ ആണെന്ന് നേരിട്ടു പറഞ്ഞു.
ഈ സംഭവങ്ങൾ നടന്ന് ഏറെ വൈകാതെയാണ് മോഡൽ പെൺകുട്ടികൾ വാഹനാപകടത്തിൽ മരിക്കുന്നത്. ഷൈജു തങ്കച്ചൻ അടക്കമുള്ളവരുടെ വിവരങ്ങൾ വാർത്തയിൽ വന്നു. ഇവർ രണ്ടു പേരും വീണ്ടും ഫോണിൽ ബന്ധപ്പെട്ടിരുന്നു.

അഞ്‌ലിയുടെ കൺവെട്ടത്ത് നിന്നും മാറി താമസ്സിച്ചു. അതിന് ശേഷമാണ് മോഡലുകളുടെ മരണവും ഷൈജു തങ്കച്ചൻ അറസ്റ്റിലാകുന്നതും ഷൈജു പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയപ്പോൾ ആദ്യം വിളിച്ചത് അഞ്ജലിയെയാണ് എന്നാണ് മനസിലായത്. അഞ്ജലി അങ്ങനെ പറഞ്ഞു. ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ഇതേ കേസിൽ അഞ്ജലിയെ ചോദ്യംചെയ്യലിന് അന്വേഷണ സംഘം വിളിപ്പിച്ചു. അപ്പോൾ അഞ്ജലി ഭയപ്പെടുന്നതായാണ് തോന്നിയത്. അപ്പോഴാണ് ഇവർക്കും മയക്കുമരുന്ന് റാക്കറ്റിൽ ബന്ധമുണ്ടെന്ന് മനസ്സിലായത്. മനുഷ്യക്കടത്തിലടക്കം ബന്ധമുണ്ട്.

ആ അനുഭവം ഉണ്ടായതിന് പിന്നാലെയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ മുമ്പാകെ വന്ന് താൻ വെളിപ്പെടുത്തൽ നടത്തിയത്. മോഡലുകൾ ലഹരിക്ക് കുറച്ചെങ്കിലും അടിമകൾ ആയിട്ടുണ്ടാകാം. അവിടെ നിന്നും രക്ഷപ്പെട്ടു വന്നതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. ഒരിക്കൽ ഇരയാക്കപ്പെട്ടാൽ അവർ വീണ്ടും ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടാകും. താൻ ജോലി ചെയ്യുന്ന അതേ സമയത്ത് ആറ് പെൺകുട്ടികളെ ഈ രീതിയിൽ കെണിയിൽപ്പെടുത്താൻ അഞ്ജലി ശ്രമിച്ചതായി മനസ്സിലാക്കാനായി. ഒരുപാട് പേരെ ഇവർ കെണിയിൽ പെടുത്തിയിട്ടുണ്ടാകാം എന്നും യുവതി പറയുന്നു. ചിലരുടെ അനുഭവങ്ങൾ നേരിട്ട് പറഞ്ഞിട്ടുണ്ട്.

നിരോധിക്കപ്പെട്ട ലഹരി മരുന്നുകൾ ഉപയോഗിച്ചതും നമ്പർ 18 ഹോട്ടലിലെ സംഭവങ്ങളും പുറത്തു പറയരുത് എന്ന രീതിയിൽ ഭീഷണിപ്പെടുത്തി. കൂടാതെ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു. ഇടപാടുകൾക്ക് പിന്നിൽ പ്രവർത്തിച്ചത് താനാണെന്ന് വരുത്തിത്തീർക്കാൻ അഞ്ജലി ശ്രമിച്ചെന്നും യുവതി പറയുന്നു. സ്വർണവും പണവും താൻ പണയം വയ്ക്കാൻ കൊടുത്തത് പോലും പെൺകുട്ടികളെ കെണിയിൽ പെടുത്താനാണെന്നും അഞ്ജലി പ്രചരിപ്പിക്കാൻ ശ്രമിച്ചു. അഞ്ജലിയിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ശൃംഖലയെന്നും അഞ്ജലി ഉൾപ്പെട്ട വലിയ മനുഷ്യക്കടത്ത് സംഘം പ്രവർത്തിക്കുന്നതായും യുവതി പറയുന്നു.

കാണാതെ പോയ പല പെൺകുട്ടികളുടെയും കാര്യത്തിൽ സംശയമുണ്ട്. പെൺകുട്ടികളെ പരിചയപ്പെട്ട് അടുപ്പം സ്ഥാപിക്കുകയും ബോയ് ഫ്രണ്ടിനെ വേണ്ടവർക്ക് അത് നൽകുകയും ബോയ് ഫ്രണ്ടിനൊപ്പം ചെലവിടാനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തും അവരെ ലഹരി ഉപയോഗിക്കുന്ന ശീലത്തിൽ എത്തിക്കുകാണ് അഞ്ജലി ചെയ്യുന്നത്. അഞ്ജലി ലഹരിക്ക് അടിമകളായ ഇത്തരം പെൺകുട്ടികളെ ലഹരികടത്തിന്റെ കാരിയർമാരാക്കി മാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ ചതിയിൽപ്പെടുത്തി നിരവധി പെൺകുട്ടികളെ ഹണിട്രാപ്പിനും ലഹരി കടത്തിനും ഉപയോഗിക്കുന്നുവെന്നും യുവതി പറയുന്നു.