- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പഞ്ചാബിൽ ക്ഷേത്ര ദർശനത്തിന് സർക്കാർ സുരക്ഷ നൽകിയില്ല; പക്ഷേ ഞാൻ പോകും; വൈകാതെ തന്നെ ദർശനം നടത്തും'; കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി നരേന്ദ്ര മോദി
ചണ്ഡിഗഡ്: പഞ്ചാബിൽ ക്ഷേത്ര ദർശനം നടത്താനുള്ള സൗകര്യം സർക്കാർ ഒരുക്കിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരമാലിനി ദേവി ശക്തി ക്ഷേത്ര ദർശനം നടത്താൻ ആഗ്രഹിച്ചുവെന്നും എന്നാൽ ഇതിനുള്ള സുരക്ഷ ഒരുക്കാൻ ഭരണകൂടവും പൊലീസും തയ്യാറായില്ലെന്നും മോദി ജലന്ധറിൽ നടന്ന പൊതു പരിപാടിയിൽ ആരോപിച്ചു.
ജനുവരി അഞ്ചിന് പഞ്ചാബിൽ സുരക്ഷാ വീഴ്‌ച്ചയുണ്ടായ ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നത്.
'ഈ പരിപാടിക്ക് ശേഷം എനിക്ക് ത്രിപുരമാലിനി ദേവി ശക്തി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്നുണ്ടായിരുന്നു. എന്നാൽ ഭരണകൂടവും പൊലീസും പറയുന്നത് അതിനുള്ള സംവിധാനം ഒരുക്കാൻ സാധിക്കില്ലെന്നാണ്. ഇത്തരത്തിലുള്ള ഒരു സർക്കാരാണ് പഞ്ചാബിലുള്ളത്. പക്ഷെ ഞാൻ എന്തായാലും ക്ഷേത്ര ദർശനം വൈകാതെ തന്നെ നടത്തും.' എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ബിജെപിക്ക് അവസരം നൽകുകയാണെങ്കിൽ അടുത്ത അഞ്ചുവർഷം പഞ്ചാബിനെ മികച്ച രീതിയിൽ മാറ്റിയെടുക്കുമെന്ന് മോദി അവകാശപ്പെട്ടു.മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് എൻ.ഡി.എയ്ക്ക് ഒപ്പമുള്ളത് ബിജെപിക്ക് കൂടുതൽ ശക്തി പകരുമെന്നും മോദി പറഞ്ഞു.
പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിനെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. ഞങ്ങൾ ഫെഡറലിസത്തെ ബഹുമാനിക്കുന്നു. അമരീന്ദർ സിങ് ഫെഡറലിസമനുസരിച്ച് കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കുകയാണ് ചെയ്തത്. പഞ്ചാബിൽ എൻഡിഎ സർക്കാർ രൂപീകരിക്കും. 'നവ പഞ്ചാബ്' കടങ്ങളിൽ നിന്ന് മുക്തമാകുമെന്നും മോദി കൂട്ടിച്ചേർത്തു.




