കണ്ണൂർ: ഭാര്യയുടെ ദേഹത്തെ തിളച്ച വെള്ളമൊഴിച്ച് കേസിൽ യുവാവ് പിടിയിൽ. ഇരിക്കൂർ പെരുവളത്തുപറമ്പ് സ്വദേശി ഇപ്പോൾ കുറുമാത്തൂർ ചെറുക്കള സഫ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കെകെ ജാഫറിനെ(33) ആണ് തളിപ്പറമ്പ് അഡീഷണൽ എസ് ഐ കെ മനോജ് കുമാർ അറസ്റ്റ് ചെയ്തത്.

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയാണ് ഇയാൾ. ഉളിക്കൽ പൊലീസ് സ്റ്റേഷനിലെ പിടികിട്ടാപുള്ളി കൂടിയാണ് ഇയാൾ. ഉളിക്കൽ തീവെപ്പ് കേസിലും മറ്റു രണ്ടിടത്ത് പിടിച്ചുപറി കേസിലുമാണ് ഇയാൾ ഉൾപ്പെട്ടത്. ഭാര്യയുടെ ചാരിത്ര്യത്തിൽ സംശയമുണ്ടെന്ന് ആരോപിച്ചാണ് ജാഫറിന്റെ ക്രൂരത.ഈ മാസം 12ന് രാത്രി 7 30ന് സഫ ക്വാർട്ടേഴ്സിൽ വച്ച് 32കാരിയായ ഭാര്യയെ തലക്കുപിടിച്ചു ചുമരിൽ ഇടിക്കുകയും ചെയ്തിട്ടും അരിശം തീരാത്ത തിളച്ച വെള്ളം ദേഹത്തു ഒഴിവാക്കുകയും ചെയ്തിരുന്നു.തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ ജാഫറിനെ കോടതി രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്തു.