കോഴിക്കോട്: പ്ലസ്ടു കോഴ കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിനുശേഷം മുൻ എംഎൽഎ കെ.എം. ഷാജി മടങ്ങി.11 മണിക്കൂറാണ് ഷാജിയെ ഇഡി ചോദ്യം ചെയ്തത്.

2014ൽ അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു ബാച്ച് ആരംഭിക്കുന്നതിനായി ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് നടപടി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ചോദിച്ച് അറിയാനാണ് ഷാജിയെ വിളിപ്പിച്ചതെന്ന് ഇഡി അറിയിച്ചു.

ഈ കേസിൽ ഇത് രണ്ടാം തവണയാണ് ഷാജിയെ ഇഡി ചോദ്യം ചെയ്യുന്നത്.