കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിൽ (എൻ സി ഡി സി ) വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി നസിറുദ്ദീനിന്റെ വിയോഗത്തിൽ അനുശോചിച്ചു. അസംഘടിതരായ വ്യാപാരി സമൂഹത്തെ ഒന്നിപ്പിക്കുകയും അവരുടെ കാര്യത്തിൽ ശക്തമായ നിലപാടെടുക്കുകയും വ്യാപാരികളുടെ ഉന്നമനത്തിനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുമായി മുൻകൈയെടുത്ത് പ്രവർത്തിച്ചിരുന്ന മുതിർന്ന നേതാവായിരുന്നു നസിറുദ്ദീൻ. വ്യാപാരികൾക്ക് വേണ്ടിയുള്ള ഉറച്ച ശബ്ദമായിരുന്നു ടി നസിറുദ്ദീന്.

എന്നാൽ 2022 ഫെബ്രുവരി 10 ന് ആ ശബ്ദം നിലച്ചു. ടി നസിറുദ്ദീനിന്റെ കുടുംബത്തിന്റെയും സംഘടനയുടെയും ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് എൻ സി ഡി സി യുടെ മുതിർന്ന കമ്മിറ്റി ഇന്ന് അനുശോചന യോഗം നടത്തി. നസിറുദ്ദീൻ എൻ സി ഡി സിയുടെ പ്രവർത്തനങ്ങളിൽ കൂടെ നിന്നിരുന്ന വ്യക്തിയാണ്. പല പരിപാടികളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ലഭിച്ചിട്ടുണ്ട് എന്ന് എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബാ അലക്‌സാണ്ടർ യോഗത്തിൽ വ്യക്തമാക്കി.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എന്നതിലുപരി ഭാരത്? വ്യാപാരസമിതി അംഗം, വാറ്റ്? ഇംപലിമെന്റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ്? ചെയർമാൻ, കേരള മർക്കന്റയിൽ ബാങ്ക്? ചെയർമാൻ ഷോപ്? ആൻഡ്? കൊമേഴ്?സ്യൽ എസ്റ്റാബ്ലിഷ്?മെന്റ്? ക്ഷേമ നിധി ബോർഡ്? മെമ്പർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്?.