- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പട്ടത്ത് ശൈശവ വിവാഹം: മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു

മയ്യിൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹ നിശ്ചയം നടത്തിയ മാതാപിതാക്കൾക്കെതിരേയുള്ള പരാതിയിൽ പൊലീസ് കേസെടുത്തു. മലപ്പട്ടം അടൂരിലെ ശിഹാബ്, ഭാര്യ നദീറ എന്നിവർക്കെതിരെയാണ് ശൈശവ വിവാഹ നിരോധന നിയമപ്രകാരം ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെ പരാതിയിൽ മയ്യിൽ പൊലീസ് കേസെടുത്തത്.
ഈക്കഴിഞ്ഞ 11ന് വെള്ളിയാഴ്ച പകൽ മലപ്പട്ടം അടൂരിലാണു സംഭവം. പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിച്ച് അയക്കാൻ നീക്കം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി ഉത്തരവ് രക്ഷിതാക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ പൊലീസ് വീട്ടുകാർക്ക് നോട്ടീസും കൈമാറിയിരുന്നു. എന്നാൽ ഉത്തരവുകൾ എല്ലാം ലംഘിച്ച് പ്രായപൂർത്തിയാകാത്ത മകളുടെ വിവാഹ നിശ്ചയം നടത്തുകയായിരുന്നു. തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പരാതിയിലാണ് മയ്യിൽ പൊലീസ് കേസെടുത്തത്.


