- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയ്യിൽ: മലപ്പട്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങിന് ഇരയാക്കിയ സംഭവത്തിൽ ആറു പ്ലസ് ടൂ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. കുറ്റിയാട്ടൂർ സ്വദേശികളായ 17 കാരായ വിദ്യാർത്ഥികൾക്ക് എതിരെയാണ് കേസെടുത്തത്.
പ്ലസ് വൺ വിദ്യാർത്ഥിയായ മയ്യിൽ ഓലക്കാട് സ്വദേശിയായ വിദ്യാർത്ഥിയാണ് റാഗിങ്ങിന് ഇരയായത്. കഴിഞ്ഞ വ്യാഴാഴ്‌ച്ചയായിരുന്നു സംഭവം. സ്‌കൂളിൽ ഇലക്ട്രിക് സ്‌കൂട്ടറെടുത്തു വന്ന 16കാരനെ സീനിയർ വിദ്യാർത്ഥികൾ ഇനി മേലിൽ സ്‌കൂട്ടറുമായി വരരുതെന്നു താക്കീതു ചെയ്യുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച്ച ഇതു സംബന്ധിച്ചു വീണ്ടും തർക്കമുണ്ടാവുകയും വിദ്യാർത്ഥിയെയും സഹപാഠിയെയും സീനിയർ വിദ്യാർത്ഥികൾ കല്ലുകൊണ്ടു കുത്തിപരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്നാണ് സ്‌കൂൾ അധികൃതർ പൊലീസിൽ പരാതിപ്പെട്ടത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്