- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാടായിയിലും കൊടി കുത്തൽ സമരവുമായി സിഐ.ടി.യു; മൂന്നാഴ്ചയായി കച്ചവടമില്ല; അടച്ചുപൂട്ടൽ ഭീഷണിയിൽ കടയുടമ

കണ്ണൂർ: പാർട്ടി ഗ്രാമമായ മാതമംഗലത്തെ സ്വകാര്യ സ്ഥാപനത്തിന് മുൻപിലെ കൊടികുത്തൽ സമരം വിവാദമായതിന് പിന്നാലെ സമാന സമരവുമായി സിഐ.ടി.യു മാടായിലും പ്രതിഷേധം തുടങ്ങി.
മാടായി ഗണപതി മണ്ഡപത്തിനു സമീപം കഴിഞ്ഞ 23ന് തുറന്ന ശ്രീ പോർക്കലി സ്റ്റീൽ എന്ന സ്ഥാപനത്തിന് മുന്നിലാണ് സിഐ.ടി.യു സമരം തുടങ്ങിയത്.
സാധനങ്ങളുടെ കയറ്റിറക്ക് ജോലി സി ഐ ടി യു അംഗങ്ങളായ തൊഴിലാളികൾക്ക് നൽകണമെന്ന് പറഞ്ഞാണ് സമരം. നേരത്തെ ഈ സ്ഥാപനത്തിലെ ജോലിക്കാർ തന്നെ സാധനങ്ങൾ ഇറക്കിയിരുന്നു. പിന്നീടാണ് സിഐ.ടി.യു തർക്കവുമായി വരുന്നത്.ദിവസവും രാവിലെ എട്ടരയോടെ എത്തി കടയുടെ മുന്നിൽ കൊടികുത്തി സമരം തുടങ്ങിയതോടെ മൂന്നാഴ്‌ച്ചയായി കച്ചവടം നടക്കുന്നില്ലെന്ന് ഉടമ പറയുന്നു.
60 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇവിടെ ഇറക്കിയിട്ടുണ്ട്. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. നേരത്തെ മാതംഗലത്ത് സിഐ.ടി.യു അനിശ്ചിത കാല സമരവും ഉപരോധവും കാരണം മാതമംഗലത്തെ എസ്.ആർ ട്രേഡേഴ്‌സെന്ന സ്ഥാപനം ഉടമ പൂട്ടിയിരുന്നു.


