കണ്ണുർ: സ്‌കൂട്ടറിൽ സഞ്ചരിച്ച് വ്യാജമദ്യ വിൽപ്പന നടത്തി വന്നിരുന്നയാൾ പിടിയിലായി. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ കെ പി മധുസൂദനനും സംഘവും ചേർന്ന് പട്ടുവം കുഞ്ഞു മതിലകം എന്ന സ്ഥലത്തുവച്ച് മൂന്നര ലിറ്റർ വിദേശമദ്യവുമായി പട്ടുവം സ്വദേശിയായ ഹരിദാസൻ വി വി (52) എന്നയാളെയാണ് സ്‌കൂട്ടർ സഹിതം അറസ്റ്റ് ചെയ്തത്.

ഇയാൾ പട്ടുവം കുഞ്ഞു മതിലകം പ്രദേശത്തെ പ്രധാന അനധികൃത മദ്യവിൽപ്പനക്കാരനാണ്. കുഞ്ഞു മതിലകം ആയുർവേദ ഡിസ്‌പെൻസറി സമീപം വച്ചാണ് ഇയാൾ എക്‌സൈസിന്റെ പിടിയിലായത്. റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ മനോഹരൻ പി പി സിവിൽ എക്‌സൈസ് ഓഫീസർമാരായ രജിരാഗ് പി പി, ഇബ്രാഹിം ഖലീൽ എസ് എ പി, ഫെമിൻ ഇ എച്, എക്‌സൈസ് ഡ്രൈവർ സി വി അനിൽകുമാർ എന്നിവർ പങ്കെടുത്തു