വണ്ടിയോടിക്കുന്നവർക്ക് അൽപം ക്ഷമ കൂടി അത്യാവശ്യമാണ്. അല്ലെങ്കിൽ അത് ചിലപ്പോൾ വൻ ദുരന്തത്തിന് തന്നെ വഴിവച്ചേക്കാം. ഈ വീഡിയോ കണ്ടാൽ ഇക്കാര്യം കൃത്യമായി മനസ്സിലാകും.

മുംബൈയിൽ നടന്ന അപകടത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. റെയിൽവേ ഗേറ്റ് അടച്ചിട്ടും അതിനടിയിലൂടെ നുഴഞ്ഞുകയറിയ ബൈക്ക് യാത്രികൻ രാജധാനി എക്‌സ്‌പ്രെസിന്റെ മുന്നിലേക്ക് എത്തുകയായിരുന്നു.

അതിവേഗം വരുന്ന ട്രെയിൽ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതുകൊണ്ടു ബൈക്ക് യാത്രികന്റെ ജീവൻ നഷ്ടപ്പെട്ടില്ല. ട്രെയിന്റെ ചക്രങ്ങളുടെ അടിയിൽപെട്ട് ബൈക്ക് പൂർണമായും നശിച്ചു. ട്രെയിൻ പോകുന്നതു വരെ കാത്തിരിക്കാനുള്ള ബൈക്ക് യാത്രികന്റെ ക്ഷമയില്ലായ്മയാണ് അപകടത്തിൽ കാരണം.