ന്യൂഡൽഹി : ഗുരു രവിദാസിന്റെ ജന്മ വാർഷിക ദിനത്തിൽ ഭക്തർക്കൊപ്പം പ്രാർത്ഥനയിലും കീർത്തനാലാപനത്തിലും പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി പ്രാർത്ഥന നടത്തിയത്. ഇതിന് പിന്നാലെ വിശ്വാസികൾക്കൊപ്പമിരുന്ന് ശപഥ് കീർത്തനം പാടുകയും ചെയ്തു. ഇതിന്റെ വീഡിയോ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. വീഡിയോ സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.

മന്ദിറിൽ പ്രാർത്ഥിച്ച ശേഷം ഭക്തർക്കൊപ്പം മോദി നിലത്തിരുന്ന് താളം പിടിക്കുകയും ശപഥ് കീർത്തനം ആലപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവെച്ചു. വളരെയേറെ പ്രത്യേകത നിറഞ്ഞ നിമിഷങ്ങളെന്നാണ് വീഡിയോയ്ക്കൊപ്പം പ്രധാനമന്ത്രി കുറിച്ചത്. ഇതിനോടകം തന്നെ വീഡിയോ ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ഗുരു രവിദാസിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാണെന്ന് മന്ദിറിലെ സന്ദർശക പുസ്തകത്തിലും കുറിച്ചശേഷമാണ് പ്രധാനമന്ത്രി അവിടെ നിന്നും മടങ്ങിയത്.

കഴിഞ്ഞ ദിവസം പഞ്ചാബ് തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി രവിദാസിനെ കുറിച്ച് പരാമർശിച്ചിരുന്നു. തന്റെ സർക്കാർ ഓരോ ചുവടുകളിലും പദ്ധതികളിലും രവിദാസിന്റെ ചൈതന്യം ഉൾക്കൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

15,16 നൂറ്റാണ്ടുകളിലെ ഭക്തി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു ഗുരു രവിദാസ്. അദ്ദേഹത്തിന്റെ കീർത്തനങ്ങൾ ഗുരു ഗ്രന്ഥ സാഹിബിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. 21-ാം നൂറ്റാണ്ടിലെ രവിദാസിയ മതത്തിന്റെ സ്ഥാപകനായിട്ടാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. മേഘ് പൂർണിമ ആയാണ് രവിദാസ് ജയന്തി ആഘോഷിക്കുന്നത്.

ആദ്യം ഈ മാസം 16നാണ് പഞ്ചാബ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ ദിവസം രവിദാസിന്റെ ജയന്തി ദിനമായതിനാൽ തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.