കണ്ണൂർ: സിപിഎം പ്രവർത്തകർ രൂപീകരണയോഗം തടസപ്പെടുത്തിയ പാർട്ടി ഗ്രാമമായ മുഴക്കുന്ന് മുടക്കോഴിമലയിൽ കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി രൂപീകരിച്ചു. സി.പി എം അവരുടെ പാർട്ടി ഗ്രാമങ്ങളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിൽ മറ്റു രാഷ്ടീയ പാർട്ടികൾക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാത്ത നിലപാട് പാർട്ടി നേതൃത്വം ഇനിയെങ്കിലും തിരുത്തണമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

സി പി എമ്മിന്റെ ജനാധിപത്യവിരുദ്ധമായ നിലപാടുകൾ സ്വയമേവ തിരുത്തിയില്ലെങ്കിൽ പൊതു സമൂഹം അവരെ തിരുത്തിക്കും. ഭീഷണികൾക്കും കൊലവിളികൾക്കും മുന്നിൽ കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കില്ലെന്നതിന്റെ തെളിവാണ് ഭീഷണികളെ അവഗണിച്ച് പാർട്ടി ഗ്രാമങ്ങളിൽ നടക്കുന്ന സി.യു.സി.രൂപീകരണങ്ങളെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

മാസങ്ങൾക്ക് മുൻപ് സി.യു.സി രൂപീകരണത്തിന്റെ ആദ്യ യോഗം സി.പി. എം പ്രവർത്തകർ തടസപ്പെടുത്തിയ മുടക്കോഴി മലയിൽ ഇന്നലെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സണ്ണി ജോസഫ് എം എൽ എ യുടെ സാന്നിധ്യത്തിലാണ് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സി യു സി (കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി ) രൂപീകരിച്ചത്.

യോഗത്തിൽ പി..രമേശൻ അധ്യക്ഷനായി. ഭാരവാഹികൾ: കെ.സുരേന്ദ്രൻ(പ്രസി) ഇ.സുലേഖ( സെക്ര) കെ.കെ അനിത(ട്രഷ)ഡി.സി.സി ഭാരവാഹികളായ മുഹമ്മദ് ഫൈസൽ, കെ.പി.സാജു. അഡ്വ: കെ.പി.സജിത്ത്, ബൈജു വർഗ്ഗീസ്, സാജു യോമസ്, ബ്ലോക്ക് പ്രസിഡണ്ട്മാരായ സുരേഷ് ചാലറത്ത്, സുരേഷ് മാവില, മണ്ഡലം പ്രസിഡണ്ട് കെ.എം: ഗിരീഷ്, സണ്ണി മേച്ചേരി, പ്രകാശൻ ദീപം, ഷിജിന സുരേഷ്, ലിസമ്മ ജോയിക്കുട്ടി, ,ദീപ ഗിരീഷ്, ചിന്നമ്മ പുളിക്കൽ, സജിത മോഹനൻ, ശ്രീധരൻ നായർ, ഷാജി തെങ്ങും പള്ളി,, ലാലി ജോസ്, ജിഷ സജി, സുരേഖ സജി, ഷെഫീറ ഹസ്സൻ എന്നിവർ സംസാരിച്ചു.