- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൂറിസം രംഗത്ത് ഇല്ലിക്കൽക്കല്ലിന് നിർണ്ണായക പ്രാധാന്യം : മാണി സി കാപ്പൻ
ഇല്ലിക്കൽക്കല്ല്: വികസന പദ്ധതികൾ പൂർത്തീകരിക്കുമ്പോൾ കേരളത്തിന്റെ ടൂറിസം രംഗത്ത് ഇല്ലിക്കൽക്കല്ലിനു നിർണ്ണായക പ്രാധാന്യം കൈവരുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഇതിന്റെ ഭാഗമായിട്ടാണ് തലനാട് - ഇല്ലിക്കൽക്കല്ല് റോഡിന്റെ നവീകരണം ധൃതഗതിയിൽ നടത്തുന്നതെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.
3.80 കോടി രൂപ മുതൽ മുടക്കി പ്രധാനമന്ത്രി ഗ്രാമീൺ സടക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം ധൃതഗതിയിൽ പുരോഗമിക്കുന്ന റോഡിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു എം എൽ എ. മെയ് മാസത്തോടെ റോഡ് നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ പണികൾ ആരംഭിച്ചെങ്കിലും നിലച്ചുപോയ പദ്ധതി നിരന്തര ശ്രമങ്ങളുടെ ഫലമായി പുനരാരംഭിക്കുകയായിരുന്നു. ഈ ഭാഗത്തു കൂടിയും ഇല്ലിക്കൽക്കല്ലിൽ എത്താൻ സാധിക്കുംവിധം ചവിട്ടുപടികൾ സ്ഥാപിക്കാനും ആലോചനയുണ്ടെന്നു എം എൽ എ പറഞ്ഞു.
തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, വൈസ് പ്രസിഡന്റ് സോളി ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലി, മെമ്പർമാരായ രോഹിണിഭായ് ഉണ്ണികൃഷ്ണൻ, എ ജെ സെബാസ്‌റ്യൻ അങ്ങാടിക്കൽ, ബിന്ദു താന്നിക്കതൊട്ടിയിൽ, ദിലീപ്കുമാർ എം എസ് എന്നിവരും എം എൽ എ യ്‌ക്കൊപ്പം ഉണ്ടായിരുന്നു.