- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.സി - എസ്.ടി പ്രമോട്ടർ നിയമനം: പ്രായപരിധി കുറയ്ക്കാനുള്ള തീരുമാനം പിൻവലിക്കണം- വെൽഫെയർ പാർട്ടി
തിരുവനന്തപുരം: എസ്.സി - എസ്.ടി പ്രമോട്ടർ നിയമനത്തിനുള്ള പ്രായ പരിധി കുറയ്ക്കാനുള്ള തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ. സംസ്ഥാത്ത് ഏകദേശം 1600 അടുത്ത് ആളുകൾ ജോലി ചെയ്യുന്ന ഈ മേഖലയിൽ ആലോചനകളില്ലാതെ പ്രായപരിധി കുറയ്ക്കുന്നതു പോലുള്ള തീരുമാനം എടുത്തത് ഗൗരവതരമാണ്.
കേവലം ഒരു തൊഴിൽ മേഖലയായി മാത്രം കാണാൻ കഴിയുന്ന ഒന്നല്ല പ്രേമോട്ടർമാരുടെ സേവനം. സമൂഹത്തിൽ പാർശ്വതിക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികൾ കൃത്യമായി എത്തിക്കാൻ ഭരണകൂടത്തിനും ഈ വിഭാഗങ്ങൾക്കും ഇടയിൽ സേവന മനസോടെ ഉത്തരവാദിത്വപരമായി പ്രവർത്തിക്കേണ്ടവരാണ് പ്രമോട്ടർമാർ. നിലവിൽ പ്രമോട്ടർമാരായി സേവനം അനുഷ്ഠിക്കുന്ന പ്രവർത്തന പരിചയം ഉള്ളവർ തഴയപ്പെടാൻ ഈ തീരുമാനം ഇടയാക്കും.
പ്രളയ-പ്രകൃതി ദുരന്തങ്ങൾ ഏറ്റവും അധികം ബാധിച്ച സമയങ്ങളിൽ ബാധിക്കപ്പെട്ടവർക്കുള്ള ധനസഹായം അടക്കം ഇനിയും വിതരണം ചെയ്യാനിരിക്കെ പെട്ടെന്ന് ഇത്തരം ഒരു നീക്കം നടത്തി തികച്ചും പുതിയ ആളുകളെ തിരഞ്ഞെടുക്കുമ്പോൾ ആ സഹായം ലഭിക്കേണ്ടവർക്ക് അത് യഥാസമയം ലഭിക്കാതെ വരുന്നു. കൃത്യമായ പഠനങ്ങളോടൊപ്പം ബന്ധപ്പെട്ട സമുദായ സംഘടനകളുമായും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും ചർച്ച ചെയ്തു പ്രമോട്ടർമാരുടെ നിയമനത്തിന് ശാസ്ത്രീവും പ്രായോഗികവുമായ രീതി രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.