- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹിജാബ് നിരോധനം: യൂണിഫോം നിർദ്ദേശിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമെന്ന് കർണാടക സർക്കാർ
ബംഗളൂരു: വിദ്യാഭ്യാസ നിയമപ്രകാരം യൂണിഫോം ചട്ടമുള്ള സ്‌കൂളുകൾക്കും പ്രീ യൂണിവേഴ്സിറ്റി കോളേജുകളിലുമാണ് മതപരമായ വസ്ത്രങ്ങൾക്ക് വിലക്കെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. യൂണിഫോം നിർബന്ധമാക്കാത്ത ഡിഗ്രി കോളേജുകളിൽ മതപരമായ വസ്ത്രങ്ങൾക്ക് വിലക്കില്ലെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു. ഡിഗ്രി കോളേജുകളിലെ വിദ്യാർത്ഥികൾക്ക് അവർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതപരമായ വസ്ത്രങ്ങൾ വിലക്കിയുള്ള സർക്കാർ ഉത്തരവ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പാലിക്കേണ്ടതായില്ല. ഹിജാബ് ധരിച്ച മുസ്ലിം വിദ്യാർത്ഥികളെ ക്ലാസിൽ പ്രവേശിപ്പിക്കാത്ത വിഷയം പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. അതേസമയം സംഘർഷങ്ങളെ തുടർന്ന് ഒരാഴ്‌ച്ചയായി അടച്ചിട്ടിരിക്കുന്ന കോളേജുകൾ ഇന്നലെ തുറന്നിരുന്നു.
ഉഡുപ്പി സർക്കാർ പ്രീയൂണിവേഴ്‌സിറ്റി കോളജിലെ 6 വിദ്യാർത്ഥിനികൾ ഹിജാബ് വിലക്കിനെതിരെ നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ വാദം തുടരുകയാണ്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണം എന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷയായ മൂന്നംഗ വിശാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
വിഷയത്തിൽ തിടുക്കം കാട്ടുകയല്ല, എല്ലാം വശങ്ങളും പരിശോധിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ ഹൈക്കോടതി കേസിലെ ഭരണഘടനാപരമായ വിഷയങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും വ്യക്തമാക്കി. മതപരമായ വസ്ത്രം ധരിച്ച് കോളേജിൽ പോകാൻ അനുവദിക്കണമെന്നാണ് വിദ്യാർത്ഥികളുടെ വാദം. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതപഠന കേന്ദ്രങ്ങളല്ലെന്നാണ് സർക്കാരിന്റെ നിലപാട്.




