കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലെ സംസ്‌കൃതം ന്യായം, സംസ്‌കൃതം വേദാന്തം വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രൊഫ. ആർ. വാസുദേവൻ പോറ്റി എൻഡോവ്‌മെന്റ് പ്രഭാഷണം ഫെബ്രുവരി 21, 22 തീയതികളിൽ നടക്കും. 21ന് രാവിലെ 10.30ന് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എൻ. പി. ഉണ്ണി എൻഡോവ്‌മെന്റ് പ്രഭാഷണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

കാലിക്കറ്റ് സർവ്വകലാശാല സംസ്‌കൃത വിഭാഗം പ്രൊഫസർ ഡോ. എൻ. കെ. സുന്ദരേശ്വരൻ എൻഡോവ്‌മെന്റ് പ്രഭാഷണം (ഒന്ന്) നിർവ്വഹിക്കും. 22ന് രാവിലെ 10.30ന് കേരള സർവ്വകലാശാല സംസ്‌കൃത വിഭാഗം മുൻ പ്രൊഫസർ ഡോ. വി. ശിശുപാല പണിക്കർ, പ്രൊഫ. ആർ. വാസുദേവൻ പോറ്റി അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന രണ്ടാമത് എൻഡോവ്‌മെന്റ് പ്രഭാഷണം ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല സംസ്‌കൃത സാഹിത്യ വിഭാഗം ഡീൻ ഡോ. വി. ആർ. മുരളീധരൻ നിർവ്വഹിക്കും. ഉച്ചയ്ക്ക് 1.30ന് സംഘടിപ്പിക്കുന്ന വാക്യാർത്ഥ സദസ്സിൽ ഡോ. കെ. മഹേശ്വരൻ നായർ അധ്യക്ഷനായിരിക്കും.