- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

കണ്ണൂർ:വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ നടപടിക്കെതിരെ മുസ്ലിംലീഗ് നടത്തുന്നപ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ട സമരമെന്ന നിലയിൽ സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റിയുടെ നിർദ്ദേശാനുസരണം ജില്ലയിൽ പഞ്ചായത്ത് - മുൻസിപ്പൽ - മേഖലാ തലങ്ങളിൽ സമര സംഗമം നടത്തി.
വഖഫ് ബോർഡിന്റെ തനത് സ്വഭാവം ഇല്ലാതാക്കാനും ഇടതു സർക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളിൽ പ്രതിഷേധിച്ചുമാണ് സമര സംഗമങ്ങൾ നടത്തിയത്. കേരള ഗവർണ്ണറുടെ രാഷ്ട്രീയവും വൈയക്തികവുമായ താൽപര്യങ്ങൾ നടപ്പിലാക്കാൻ മുഖ്യമന്ത്രിയെയുംഗവൺമെന്റിനെയും ബന്ദിയാക്കുന്നതിന് തുല്യമാണ് കേരളത്തിൽ നടക്കുന്ന കാര്യങ്ങളെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീം ചേലേരി ആരോപിച്ചു. സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത്തരംതാൽപര്യങ്ങൾക്ക് മുമ്പിൽ മുട്ടുമടക്കി വഴങ്ങി കൊടുക്കുന്ന നാണംകെട്ട മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറി. ഇത്തരം ഘട്ടങ്ങളിൽ രാജ്യത്തെ വനിതാ മുഖ്യമന്ത്രിമാരായിരുന്ന മമതാ ബാനർജിയും ജയലളിതയുമൊക്കെ കാണിച്ച ആർജ്ജവം പോലും ഇരട്ടച്ചങ്കൂള്ള മുഖ്യമന്ത്രിക്ക് കാട്ടാൻ കഴിയാത്തത് നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിലുള്ള അവിഹിത ബന്ധം കൊണ്ടാണ്. ആ ബന്ധത്തിലെ കണ്ണിയാണ് ഗവർണ്ണർ. ഇത് നേരത്തെ ലോക് നാഥ് ബഹറയായിരുന്നെങ്കിൽ ഇപ്പോൾ ആരിഫ് മുഹമ്മദ് ഖാനായിയെന്ന വ്യത്യാസമെയുള്ളൂവെന്നും കരീം ചേലേരി പറഞ്ഞു.
കണ്ണൂർ കാൽടെക്സിലും കക്കാട്ടങ്ങാടിയിലും നടന്ന വഖഫ് സംരക്ഷണ സമരസംഗമങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കണ്ണൂർ മേഖലാ മുസ്ലിം ലീഗ് കമ്മറ്റികാൽടെക്സ്‌കെ.എസ്.ആർ.ടി.സി.ക്ക് സമീപം നടത്തിയ സമര സംഗമം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉൽഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ടി.കെ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ടി.എ. തങ്ങൾ, യൂത്ത് ലീഗ് ജില്ലാ ട്രഷറർ അൽത്താഫ് മാങ്ങാടൻ, കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, സ്റ്റാന്റിങ് കമ്മറ്റിചെയർമാന്മാരായ .ഷമീമ ടീച്ചർ, സിയാദ് തങ്ങൾ, കൗൺസിലർമാരായ മുസ്ലീഹ് മഠത്തിൽ, കെ.എം സാബിറ ടീച്ചർ, അഷറഫ് ചിറ്റുള്ളി, അഷറഫ് ബംഗാളി മുഹല്ല, പി.വി. താജുദ്ദീൻ, സി.എം ഇസ്സുദ്ദീൻ,എംപി.മുഹമ്മദലി പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായ അഡ്വ.എസ്മുഹമ്മദ്ശ്രീകണ്ഠപുരത്തും ,എൻ.എഅബൂബക്കർമാസ്റ്റർ, കരിയാടും, ഇബ്രാഹിം മുണ്ടേരി ഇരിട്ടിയിലും, കെ.വി.മുഹമ്മദലി ഹാജി മാട്ടൂൽ സൗത്തിലും, കെ.ടി. സഹദുള്ള പയ്യന്നൂരിലും, അഡ്വ: കെ.എ.ലത്തീഫ് തലശ്ശേരിയിലും, ഇബ്രാഹിം കുട്ടി തിരുവട്ടൂർ പരിയാരം പൊയിലിലും, അൻസാരി തില്ലങ്കേരി ഇരിക്കൂറും, കെ.പി. താഹിർ വാരത്തും എംപി. എ റഹീം പുതിയ തെരുവിലും സമര സംഗമങ്ങൾ ഉദ്ഘാടനം ചെയ്തു.


