ഇരവിപേരൂർ: പ്രത്യക്ഷ രക്ഷാ ദൈവസഭാ സ്ഥാപകൻ പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന്റെ 144-ാമത് ജന്മദിന ആഘോഷങ്ങൾ ശനിയാഴ്ച സമാപിക്കും. വിശുദ്ധ സന്നിധാനങ്ങളിൽ ചടങ്ങുകൾക്കുശേഷം ഗുരുകുല സമിതിയുടെയും ഹൈ കൗൺസിലിന്റെയും സംയുക്ത യോഗം നടത്തും. വൈകീട്ട് അഞ്ചിന് കൊടിയിറക്കുന്നതോടെ ആഘോഷങ്ങൾക്ക് സമാപനമാകും. വെള്ളിയാഴ്ച രാവിലെ വിശുദ്ധ സന്നിധാനങ്ങളിൽ ദീപാരാധന നടന്നു. വിവിധ ശാഖകളിൽനിന്നുള്ള കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചു.