- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഥമ ഓൺലൈൻ ഇന്റർ-സ്‌കൂൾ ഗാനാലാപന മത്സരം
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്‌കൂൾ ശൃംഖലയായ ഓർക്കിഡ്സ് - ദി ഇന്റർനാഷണൽ സ്‌കൂൾ രാജ്യവ്യാപകമായി ഓൺലൈൻ ഇന്റർ-സ്‌കൂൾ ഗാനാലാപന മത്സരം ഇന്ത്യൻ സിങ്ങിങ്ങ് ലീഗ് (ഐഎസ്എൽ) സംഘടിപ്പിക്കുന്നു. 6-16 നും ഇടയിൽ പ്രായമുള്ള സ്‌കൂൾ കുട്ടികളെ ലക്ഷ്യമിട്ടുള്ളതാണ് ഈ പരിപാടി. പ്രശസ്ത ഗായകരായ ഹരിഹരനും ഷാനുമാണ് ഈ വെർച്വൽ മ്യൂസിക് മത്സരത്തിന്റെ വിധി കർത്താക്കൾ . താൽപ്പര്യമുള്ള കുട്ടികൾക്ക് 2022 ഫെബ്രുവരി 28 വരെ എൻട്രികൾ സമർപ്പിക്കാം. വിജയികളെ മാർച്ച് 15-ന് പ്രഖ്യാപിക്കും.
പങ്കെടുക്കുന്നവർ www.indiansingersleague.com ൽ രജിസ്റ്റർ ചെയ്യുകയും 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകൾ പ്രത്യേക മത്സര പേജിൽ അപ്ലോഡ് ചെയ്യുകയും അതോടൊപ്പം അവരുടെ വിശദാംശങ്ങൾ സമർപ്പിക്കുകയും വേണം.വീഡിയോകളിൽ പശ്ചാത്തല സംഗീതമോ ഓട്ടോ-ട്യൂണിംഗോ കരോക്കെയോ ഉണ്ടാകരുത്. പങ്കെടുക്കുന്നവർക്ക് ഏത് വിഭാഗത്തിൽ നിന്നും തങ്ങളുടെ പാട്ട് തിരഞ്ഞെടുക്കാം.വീഡിയോയുടെ ദൈർഘ്യം 60 സെക്കൻഡിൽ അധികമാകരുത്. പാട്ടുുകൾ ഏത് ശൈലിയിലും ഭാഷയിലുമാകാം. പക്ഷേ അത് ഇന്ത്യൻ സിനിമ/ബാൻഡ്/ആൽബം എന്നിവയിൽ നിന്നുള്ളതായിരിക്കണം.
Link to the registration form: www.indiansingersleague.com