- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോട്ടട ബോംബാക്രമണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; ഇതുവരെ റിമാൻഡിലായത് ആറുപേർ

കണ്ണുർ: തോട്ടട പന്ത്രണ്ടു കണ്ടിറോഡിലെ ഷമലിന്റെ വിവാഹത്തിനെത്തിയ സംഘത്തിന് നേരെ ബോംബെറിഞ്ഞ് ജിഷ്ണുവെന്ന യുവാവിന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഒരാളുടെ അറസ്റ്റ് കൂടി ഇന്ന് രേഖപ്പെടുത്തിയതായി അസി. പൊലീസ് കമ്മിഷണർ പി.പി.സദാനന്ദൻ പറഞ്ഞു.
നേരത്തെ ഏച്ചൂർ പന്നിയോട്ട് ഹൗസിൽ താമസക്കാരനും ഇപ്പോൾ മാണിയൂർ കുവാച്ചിക്കുന്ന് കിഴക്കെ പുരയിൽ താമസക്കാരനുമായ പി.രാഹുൽ (28)നെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ തലശ്ശേരി സി ജെ എം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇതോടെ കേസിൽ ആറു പേർ റിമാന്റിലായി.
എച്ചൂർ സ്വദേശികളായ, അക്ഷയ്, മിഥുൻ, ഗോകുൽ, കടമ്പൂർ സ്വദേശികളായ സനാദ് , അരുൺ കുമാർ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ റിമാന്റിലായത് അക്രമം നടത്തിയ ഏച്ചുർ സംഘത്തിന് ബോംബുനിർമ്മാണത്തിനായി വെടിമരുന്ന് എത്തിച്ചു കൊടുത്ത പള്ളിക്കുന്ന് സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.


