ലൂയി വിറ്റൻ ജാക്കറ്റും മിനി സ്‌കർട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ ദീപികാ പദുക്കോൺ. താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ ഗഹ്രായിയാന്റെ പ്രചാരണ പരിപാടിയിലാണ് അടിപൊളി ലുക്കിൽ തിളങ്ങിയത്.

ചെക്ക് ഡിസൈനുകളുള്ള ഓഫ് വൈറ്റ് ക്രോപ്ഡ് ഡെനീം ട്രക്കർ ജാക്കറ്റ് ആയിരുന്നു തിരഞ്ഞെടുത്തത്. ഗോൾഡൻ ബട്ടനുകൾ ജാക്കറ്റിന് റോയൽ ലുക്ക് നൽകി. ഇതേ ഡിസൈനിലായിരുന്നു സകർട്ടും. ജാക്കറ്റിനൊപ്പം വൈറ്റ് ടിഷർട്ട് ആണ് പെയർ ചെയ്തത്. കമ്മലും ചുവന്ന ഹാൻഡ് ബാഗുമായിരുന്നു ആക്‌സസറീസ്. ഹൈ മെസ്സി ബൺ ഹെയർ സ്‌റ്റൈലും ബോൾഡ് മേക്കപും താരത്തിന് സ്‌റ്റൈലിഷ് ലുക്ക് നൽകി.

 
 
 
View this post on Instagram

A post shared by Deepika Padukone (@deepikapadukone)

ഈ ജാക്കറ്റിന് 2 ലക്ഷം രൂപയോളം വിലയുണ്ട്. 1.35 ലക്ഷത്തിന്റേതാണ് സ്‌കർട്ട് ലൂയി വിറ്റനിൽ നിന്നുള്ള ഹാന്റ് ബാഗിന് 4.5 ലക്ഷം രൂപയാണ് വില.