ലയാളികളുടെ പ്രിയ സംവിധായകൻ ലാൽ ജോസിന്റെ മുപ്പതാം വിവാഹവാർഷിക ദിനമായിരുന്നു ഇന്നലെ. ഭാര്യയ്ക്കും മകളുടെ മകൻ മാത്യുവിനുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചാണ് സംവിധായകൻ ലാൽ ജോസ് ഇക്കാര്യം ആരാധകരോടായി പറഞ്ഞത്. കുഞ്ഞു മാത്തുവിനൊപ്പം ലാൽ ജോസും ഭാര്യ ലീനയും ചേർന്നുള്ള ഫോട്ടോയ്ക്ക് താഴെ നിറയെ കമന്റുകളാണ് വരുന്നത്.

'എടാ മാത്തൂ ... അപ്പുവിന്റെയും അമ്മുവിന്റേയും ദാമ്പത്യത്തിന് ഇന്ന് മുപ്പതിന്റെ മൂപ്പെത്തുന്നു. ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ്...' എന്നാണ് ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പ്രിയസംവിധായകന് വിവാഹവാർഷികാശംസകൾ നേരുന്നത്. ലാൽ ജോസിന് ഐറിൻ, കാതറീൻ എന്നീ മക്കളാണുള്ളത്. ഐറിന്റെ മകനാണ് മാത്യു.