- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയിച്ച് വിവാഹം കഴിച്ചത് ഇന്ത്യക്കാരനെ; 'ഇന്ത്യൻ വധു'വായ ബ്രിട്ടീഷ് നയതന്ത്രജ്ഞയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ; ഇന്ത്യൻ വസ്ത്രത്തിൽ അവൾ എത്ര സുന്ദരിയെന്ന് കമന്റുകൾ
ന്യൂഡൽഹി: ഇന്ത്യക്കാരനായ യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച ബ്രിട്ടീഷ് നയതന്ത്രജ്ഞ റിയാനൺ ഹാരിസിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. നാല് വർഷം മുമ്പാണ് ബ്രിട്ടീഷ് നയതന്ത്രജ്ഞയായ റിയാനൺ ഹാരിസ് ജോലിയുടെ ഭാഗമായി ഇന്ത്യയിലേക്ക് വരുന്നത്. സ്വതന്ത്ര ചലച്ചിത്ര നിർമ്മാതാവും ഗോഡ്റോക്ക് ഫിലിംസിന്റെ സ്ഥാപകനുമായ ഹിമാൻഷു പാണ്ഡെയെയാണ് റിയാനൺ പ്രണയിച്ച് വിവാഹം ചെയ്തത്. ദമ്പതികളുടെ ചിത്രം ഓൺലൈനിൽ വൈറലായതോടെ, നിരവധി പേരാണ് ഇരുവർക്കും സന്തോഷകരമായ ദാമ്പത്യജീവിതം ആശംസിച്ചത്.
ബ്രിട്ടനിലെ ഡെപ്യൂട്ടി ട്രേഡ് കമ്മീഷണർ (ദക്ഷിണേഷ്യ) ആയ റിയാനൺ ഡൽഹിയിലാണ് ജോലി ചെയ്യുന്നത്. വിവാഹച്ചടങ്ങിൽ നിന്നുള്ള മനോഹരമായ ചിത്രമാണ് അവർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. കടും ചുവപ്പ് നിറത്തിലുള്ള ലെഹംഗ ധരിച്ച്, വലിയ ആഭരണങ്ങളും മെഹന്ദിയും ധരിച്ച്, അവൾ ഒരു ഉത്തരേന്ത്യൻ വധുവിനെപ്പോലെ കാണപ്പെട്ടു. ഷെർവാണിയിലും തലപ്പാവിലുമാണ് വരൻ ഉള്ളത്.
''ഏകദേശം നാല് വർഷം മുമ്പ് ഇന്ത്യയിൽ എത്തിയപ്പോൾ, ഇവിടെയുള്ള ജീവിതത്തെ കുറിച്ച് എനിക്ക് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ, എന്റെ ജീവിതത്തിലെ പ്രണയത്തെ കണ്ടുമുട്ടുമെന്നും വിവാഹം കഴിക്കുമെന്നും ഞാൻ ഒരിക്കലും കരുതിയിരുന്നില്ല'' അവർ എഴുതി. "#IncredibleIndia -ൽ ഞാൻ അത്തരമൊരു സന്തോഷം കണ്ടെത്തി, ഇത് എല്ലായ്‌പ്പോഴും തനിക്ക് ഒരു വീടായിരിക്കുന്നതിൽ സന്തോഷമുണ്ട്' എന്നും അവർ എഴുതുന്നു.
When I arrived in #India nearly 4 years ago, I had many hopes & dreams for my time here. But never did I imagine I would be meeting & marrying the love of my life. ❤️ I found such happiness in #IncredibleIndia & so glad it will always be a home. ???????? #shaadi #livingbridge #pariwar pic.twitter.com/mfECCj3rWi
- Rhiannon Harries (@RhiannonUKGov) February 18, 2022
ഇന്ത്യൻ വസ്ത്രത്തിൽ അവൾ എത്ര സുന്ദരിയാണെന്ന് പലർക്കും കമന്റ് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല. ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും ബ്രിട്ടന്റെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ആൻഡ്രൂ ഫ്‌ളെമിങ് അവരുടെ വിവാഹത്തിന് ആശംസ അറിയിച്ചു. സുരക്ഷിതമായ അവസ്ഥ എത്തിയാലുടനെ എല്ലാവരേയും റിയാനൺ ഡിന്നറിന് ക്ഷണിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ഫ്‌ളെമിങ് തമാശ കുറിച്ചത്. ഏതായാലും റിയാനണിന്റെയും ഹിമാൻഷു പാണ്ഡെയുടെയും വിവാഹചിത്രം വളരെ വേഗത്തിൽ തന്നെ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.