ർണാടകയിലെ ഹിജാബ് നിരോധനമുൾപ്പെടെയുള്ള മുസ്ലിം വിരുദ്ധ വംശീയ അതിക്രമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് എസ്‌ഐ.ഒ കോഴിക്കോട് ജില്ലാ കമ്മിറ്റി 'Resist Islamophobia' എന്ന തലക്കെട്ടിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിൽ വെച്ചു നടന്ന പരിപാടിയിൽ എസ്‌ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ ഉദ്ഘാടനവും എസ്‌ഐ.ഒ ജില്ലാ പ്രസിഡന്റ് അൻവർ കോട്ടപ്പള്ളി അദ്ധ്യക്ഷതയും നിർവഹിച്ചു.

എസ്‌ഐ.ഒ സംസ്ഥാന ശൂറാ അംഗം സൽമാനുൽ ഫാരിസ്, എസ്‌ഐ.ഒ ജില്ലാ സെക്രട്ടറി നവാഫ് പാറക്കടവ്, കാമ്പസ് ഫ്രണ്ട് ജില്ലാ കൗൺസിൽ അംഗം നേഹ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഷമീമ സക്കീർ, എസ്‌ഐ.ഒ ജില്ലാ ജോയിന്റ് സെക്രട്ടറി ഉമർ മുക്താർ എന്നിവർ സംസാരിച്ചു.