- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രൈന്റെ ഷെല്ലാക്രമണത്തിൽ അതിർത്തിയിലെ സൈനിക പോസ്റ്റ് തകർന്നെന്ന് റഷ്യ; ആളപായമില്ലെന്നും റഷ്യൻ സുരക്ഷാ ഏജൻസികൾ; നിഷേധിച്ച് യുക്രെയ്ൻ; ഷെല്ലാക്രമണം നടത്തിയിട്ടില്ലെന്ന് പ്രതികരണം; യുദ്ധഭീതിയിൽ യൂറോപ്പ്; ആശങ്കയോടെ ലോകരാജ്യങ്ങൾ
മോസ്‌കോ: യുക്രൈന്റെ ഷെല്ലാക്രമണത്തിൽ അതിർത്തിയിലെ തങ്ങളുടെ സൈനിക പോസ്റ്റ് തകർന്നെന്ന ആരോപണവുമായി റഷ്യ. ആക്രമണത്തിൽ അതിർത്തിയിലെ ഒരു സൈനിക പോസ്റ്റ് പൂർണമായും തകർന്നെന്നും ആളപായമില്ലെന്നും റഷ്യൻ സുരക്ഷാ ഏജൻസികൾ പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) ഉപയോഗിച്ചിരുന്ന സംവിധാനമാണു ഫെബ്രുവരി 21ന് രാവിലെ 9.50ന് ആക്രമിക്കപ്പെട്ടത്. എഫ്എസ്ബിയുടെ അതിർത്തി കാവൽ സേനയാണ് ഇവിടെയുള്ളത്. റോസ്റ്റവ് മേഖലയിലായിരുന്നു സംഭവം. അതേസമയം ഷെല്ലാക്രമണം നടത്തിയിട്ടില്ലെന്ന് യുക്രെയ്ൻ പ്രതികരിച്ചു.
റഷ്യ-യുക്രൈൻ അതിർത്തിയിൽ നിന്ന് 150 മീറ്റർ അകലെയാണ് സംഭവം നടന്നതെന്ന് എഫ്എസ്ബിയെ ഉദ്ധരിച്ച് റഷ്യൻ ന്യൂസ് ഏജൻസിയായ ഇന്റർഫാക്സ് റിപ്പോർട്ട് ചെയ്തു. യുക്രൈനിയൻ പ്രദേശത്ത് നിന്നുള്ള ഷെൽ റഷ്യയിലെ റോസ്തോവ് മേഖലയിലെ അതിർത്തി സൈനിക പോസ്റ്റ് പൂർണ്ണമായും നശിപ്പിച്ചതായും എന്നാൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും റഷ്യയുടെ എഫ്എസ്ബി സുരക്ഷാ സർവീസ് തിങ്കളാഴ്ച അറിയിച്ചതായി ഇന്റർഫാക്‌സ് റിപ്പോർട്ട് ചെയ്തു.
കിഴക്കൻ അതിർത്തിയിൽ റഷ്യൻ അനുകൂല വിഘടനവാദികളുടെ അധീനതയിലുള്ള പ്രദേശത്ത് യുക്രൈനിയൻ സേന നടത്തുന്ന ഇടയ്ക്കിടെയുള്ള ഷെല്ലാക്രമണം വ്യാഴാഴ്ച മുതൽ കൂടുതൽ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈൻ ആക്രമണമുണ്ടായതായുള്ള റഷ്യയുടെ വാദം പുറത്തുവരുന്നത്.
യുക്രൈനിന് നേരെയുള്ള ഭീഷണിയേയും അതിർത്തിയിൽ സൈന്യത്തെ വൻതോതിൽ വിന്യസിക്കുന്നതിനെ ചൊല്ലിയും ആഴ്ചകളായി റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുകയാണ്. ഏകദേശം 1.6 ലക്ഷം റഷ്യൻ സൈനികർ യുക്രൈൻ ആക്രമിക്കാൻ സജ്ജരാണെന്നാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ അവകാശപ്പെടുന്നത്.
യുക്രെയ്ൻ അതിർത്തിയിൽ റഷ്യ സൈനിക വിന്യാസം കൂട്ടുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾ ആശങ്ക അറിയിച്ചിരുന്നു. റഷ്യയ്‌ക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പും അവർ നൽകി. ആഴ്ചകളായി റഷ്യ യുക്രെയ്ൻ അതിർത്തി പ്രദേശങ്ങൾ യുദ്ധഭീതിയിലാണ്.
യുക്രെയ്‌നെ ആക്രമിക്കുന്നതിനായി 1.6 ലക്ഷം റഷ്യൻ സൈനികരാണ് അതിർത്തിയിൽ തയാറായി നിൽക്കുന്നതെന്നാണ് പാശ്ചാത്യ രാജ്യങ്ങളിലെ ഇന്റലിജൻസ് ഏജൻസികളുടെ കണ്ടെത്തൽ. റഷ്യയ്‌ക്കെതിരെ ഉപരോധം കൊണ്ടുവരണമെന്ന് യുക്രെയ്ൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം നടപടിക്കു സമയമായിട്ടില്ലെന്നാണു യൂറോപ്യൻ യൂണിയന്റെ നിലപാട്. 1945നുശേഷം യൂറോപ്പിലെ ഏറ്റവും വലിയ യുദ്ധത്തിനാണു റഷ്യ ഒരുങ്ങുന്നതെന്നു യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
യുദ്ധം തടയാൻ യൂറോപ്യൻ യൂണിയൻ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം, 1945-ന് ശേഷം യൂറോപ്പിൽ ഏറ്റവും വലിയ യുദ്ധമാണ് റഷ്യ ആസൂത്രണം ചെയ്യുന്നതെന്ന് യു.കെ. പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരത്തെ പറഞ്ഞിരുന്നു.
ഇപ്പോഴുള്ള സംഭവവികാസങ്ങളെ ആശങ്കയോടെയാണ് ലോകരാജ്യങ്ങൾ വീക്ഷിക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോട് യുക്രൈനിൽ നിന്ന് മടങ്ങാനും വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച നിർദ്ദേശം നൽകിയിരുന്നു.




